Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:46 AM IST Updated On
date_range 15 May 2022 5:46 AM ISTടവർ നിർമാണ സാമഗ്രി മോഷ്ടിച്ചയാൾ പിടിയിൽ
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: ടവർ നിർമാണത്തിനായി റിലയൻസ് അധികൃതർ എത്തിച്ച 3500 കിലോ സാമഗ്രികൾ മോഷ്ടിച്ചു വിൽപന നടത്തിയ തമിഴ്‌നാട് സ്വദേശി പിടിയിൽ. കൊരട്ടിയിൽ മറ്റൊരു മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് സേലം മേട്ടൂർ പല്ലിപ്പെട്ടി ചിന്നക്കുളം സ്ട്രീറ്റിൽ പ്രഭാകരൻ മാരിയെയാണ് (29) കാഞ്ഞിരപ്പള്ളി ഇൻസ്‌പെക്ടർ റിജോ പി. ജോസഫിൻെറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26നായിരുന്നു സംഭവം. കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ റിലയൻസ് ടവർ നിർമാണത്തിനായി സാമഗ്രികൾ എത്തിച്ചിരുന്നു. ഈ സാമഗ്രികൾ ഇറക്കിയ ശേഷം കരാറുകാർ മടങ്ങി. എന്നാൽ, പിറ്റേന്ന് ഇവർ എത്തിയപ്പോൾ നിർമാണ സാമഗ്രികൾ ഇല്ലായിരുന്നു. തുടർന്ന് റിലയൻസ് അധികൃതർ കാഞ്ഞിരപ്പള്ളി പൊലീസിനു പരാതി നൽകി. നിർമാണ സംഘത്തിലുള്ളയാളായിരുന്നു പ്രഭാകരൻ. അന്തർസംസ്ഥാന തൊഴിലാളികൾക്ക് 600 രൂപ കൂലി നൽകി സാധനങ്ങൾ വാഹനത്തിൽ കയറ്റി മേട്ടൂരിലും തൃച്ചിയിലുമായി വിൽക്കുകയായിരുന്നു. KTL Moshanam kply
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
