Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവാസികളുടെ...

പ്രവാസികളുടെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി

text_fields
bookmark_border
തിരുവനന്തപുരം: പ്രവാസികളുടെ നേതൃത്വത്തിലുള്ള കേരള പ്രവാസി അസോസിയേഷൻ (കെ.പി.എ) രാഷ്ട്രീയപാർട്ടിയായി പ്രവർത്തനം ആരംഭിച്ചു. പ്രവാസി ക്ഷേമം, ദാരിദ്ര്യനിർമാര്‍ജനം, കാര്‍ഷികം, ക്ഷീരവികസനം, പരിസ്ഥിതി സംരക്ഷണം അടക്കം 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങളെന്ന് ദേശീയ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇടതു-വലതു മുന്നണികളുടെ അവസരവാദ രാഷ്ട്രീയത്തിന് ബദലായി പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് കേന്ദ്ര ഇലക്ഷൻ കമീഷൻ അംഗീകാരം നൽകി. ഭവനരഹിതരായവരെ കണ്ടെത്തി ഒരുപഞ്ചായത്തിൽ 1000 വീടുകൾ നിർമിച്ച് നൽകാനുള്ള പദ്ധതി ആദ്യ ഘട്ടമായി നടപ്പാക്കും. ഓരോ ജില്ലയിലും മൾട്ടി സ്പെഷാലിറ്റി ആശുപത്രി ആരംഭിക്കുന്നതും ആലോചനയിലാണ്. കേരള പ്രവാസി അസോസിയേഷ‍ന്‍റെ വെബ്‍സൈറ്റ് (keralapravasiassociation.com) വഴി ജൂൺ ഒന്നുമുതൽ അംഗത്വമെടുക്കാം. ബന്ദ്, ഹർത്താൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ പൊതുജീവിതം സ്തംഭിപ്പിക്കുന്ന പ്രവർത്തനങ്ങൾ പാർട്ടി നടത്തില്ലെന്നും ചെയർമാൻ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദേശീയ കൗൺസിൽ പ്രസിഡന്‍റ് അശ്വനി നമ്പാറമ്പത്ത്, ജന.സെക്രട്ടറി ജെറി രാജു, വൈസ് പ്രസിഡന്‍റ് ഹഫ്‌സത്ത് അബൂബക്കർ, കോഓഡിനേറ്റർമാരായ അരുൺ പ്രകാശൻ, പ്രഭു ദിവാകരൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story