Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല പഞ്ചായത്ത്...

ജില്ല പഞ്ചായത്ത് പദ്ധതി: സ്കൂട്ടറും ഗ്ലൂക്കോമീറ്ററും നൽകി

text_fields
bookmark_border
കോട്ടയം: ഭിന്നശേഷിക്കാരായ 58 പേർക്ക് അധികവീലുള്ള സ്കൂട്ടറും വയോമധുരം പദ്ധതിയിൽ വയോജനങ്ങൾക്ക് ഗ്ലൂക്കോമീറ്ററും ലഭ്യമാക്കി ജില്ല പഞ്ചായത്ത്. സാമൂഹികനീതി വകുപ്പ് മുഖേന നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. 60 ലക്ഷം രൂപയുടെ പദ്ധതിയിൽ വാങ്ങിയ വാഹനങ്ങളുടെ താക്കോൽ, രേഖകൾ എന്നിവ ഗുണഭോക്താക്കൾക്ക് മന്ത്രി കൈമാറി. ഗ്ലൂക്കോ മീറ്റർ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. സാമൂഹികനീതി വകുപ്പ് ജില്ല ഓഫിസർ ജോസഫ് റിബല്ലോ റിപ്പോർട്ട്​ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, സ്ഥിരംസമിതി അധ്യക്ഷരായ ടി.എൻ. ഗിരീഷ് കുമാർ, മഞ്ജു സുജിത്, ജെസി ഷാജൻ, ജില്ല പഞ്ചായത്ത്​ അംഗങ്ങളായ കെ.വി. ബിന്ദു, പി.എം. മാത്യു, സാമൂഹികനീതി വകുപ്പ് സീനിയർ സൂപ്രണ്ട് എൻ.പി. പ്രമോദ് കുമാർ എന്നിവർ സംസാരിച്ചു. 455 വയോജനങ്ങൾക്കാണ് പദ്ധതിയിൽ ഗ്ലൂക്കോമീറ്റർ നൽകുന്നത്. : KTL Key ഭിന്നശേഷിക്കാർക്കായി ജില്ല പഞ്ചായത്ത് നടപ്പാക്കിയ മുച്ചക്ര വാഹനവിതരണ പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ. വാസവൻ വാഹനത്തി‍ൻെറ താക്കോലും രേഖകളും കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story