Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവീകരണം നീളുന്നു...

നവീകരണം നീളുന്നു ചളിക്കെട്ടായി കെ.എസ്​.ആർ.ടി.സി സ്റ്റാൻഡ്​

text_fields
bookmark_border
കോട്ടയം: നിശ്ചയിച്ച തീയതി പിന്നിട്ടിട്ടും നവീകരണം പൂർത്തിയാകാതെ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡ്​​. മേയ്​ പത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടന്നില്ല. യാത്രക്കാരുടെ ദുരിതം തുടരുന്നു. വീണ്ടും ശക്തമായ മഴയെത്തിയതോടെ ചളി നിറഞ്ഞ നിലയിലാണ്​. കുഴികളിലെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണ്​. യാത്രക്കാരുടെ വസ്ത്രങ്ങളിലടക്കം ചളി നിറയുന്നു​. ഇടക്കിടെ മഴ ചെയ്യുന്നതും ദുരിതം വർധിപ്പിക്കുകയാണ്​. ശനിയാഴ്ച രാവിലെ കനത്ത മഴ പെയ്തതോടെ കാലുകുത്താൻ കഴിയാത്തവിധം ചളി നിറഞ്ഞു. യാത്രക്കാർക്കൊപ്പം ഇത്​ ജീവനക്കാർക്കും ദുരിതമായി. ബസ്‌ കാത്തിരിക്കാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതും പ്രതിസന്ധിയാണ്​. കാത്തിരിപ്പ്​ കേന്ദ്രത്തോട്​ ചേർന്നും ചളിയാണ്​. താൽക്കാലിക കടക്കാരടക്കം ബുദ്ധിമുട്ടുകയാണ്​​. താൽ​ക്കാലികമായി ബസുകൾ കടത്തിവിടുന്ന റോഡും ചളിക്കെട്ടായി. മണ്ണ്​ ഒലിച്ചിറങ്ങുന്ന പ്രശ്നങ്ങളുമുണ്ട്​. സ്റ്റാൻഡ്​​ നവീകരണത്തി‍ൻെറ ഭാഗമായി പുതിയത്​​ നിർമിക്കാൻ നിലവിലെ ഡിപ്പോ കെട്ടിടം പൊളിച്ചതോടെയാണ്​ ദുരിതം ആരംഭിച്ചത്​. താൽക്കാലിക ഷെഡിൽ​ വേണ്ടത്ര സൗകര്യമില്ല. ഇതോടെ യാത്രക്കാരെല്ലാം മഴയത്തായി. ബസി‍ൻെറ ബോർഡ്​ കാണണമെങ്കിൽ മഴ നനഞ്ഞ്​​ ഷെഡിന്​ പുറത്തിറങ്ങണം​. രാത്രി യാത്രക്കാർക്കാണ്​ വലിയ ദുരിതം. വേണ്ടത്ര വെളിച്ചമില്ലെന്നും ആക്ഷേപമുണ്ട്​. കാലവർഷം എത്തുന്നതോ​ടെ ദുരിതം ഇരട്ടിക്കും. അതിന്​മുമ്പ്​ നിർമാണം പൂർത്തിയാക്കണമെന്ന്​ യാത്രക്കാർ ആവശ്യപ്പെടുന്നു. എന്നാൽ, നീളുമെന്നാണ്​ സൂചന. തിയറ്റർ റോഡിനോട്​ ചേർന്ന് 'എൽ' ആകൃതിയിൽ നിർമിക്കുന്ന കാത്തിരിപ്പ് കേന്ദ്രവും ഓഫിസും അടങ്ങിയ കെട്ടിടത്തി‍ൻെറ ആദ്യനിലയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെങ്കിലും മിനുക്കുപണികൾ അവശേഷിക്കുകയാണ്​. ദിവസങ്ങൾക്ക്​ മുമ്പായിരുന്നു ഒന്നാംനിലയുടെ വാർപ്പ്​. 6000 ച​​​​​തു​​​​​ര​​​​​ശ്ര​​​​​യ​​​​​ടിയുള്ള ബ​​​​​സ് ടെ​​​​​ർ​​​​​മി​​​​​ന​​​​​ലും 50,000 ച​​​​​തു​​​​​ര​​​​​ശ്ര​​​​​യ​​​​​ടി​​​​​യി​​​​​ൽ യാ​​​​​ർ​ഡു​​​​​മാ​​​​​ണ് നി​​​​​ർ​​​​​മി​​​​​ക്കു​​​​​ക. ഒ​പ്പം ടോ​യ്‌​ല​റ്റ്‌ ബ്ലോ​ക്കു​മു​ണ്ടാ​കും. ഇ​തി​നാ​യി നി​ല​വി​ലെ ടോ​യ്‌​ല​റ്റ്‌ പൊ​ളി​ച്ചു​മാ​റ്റും.​​​ കെട്ടിടത്തി‍ൻെറ നിർമാണം പൂർത്തിയാക്കിയശേഷം യാർഡിൽ ടൈൽ പാകും. എന്നാലിത്​ ആരംഭിച്ചിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ ഇത്​ വൈകിയേക്കും. നിർമാണം പൂർത്തിയാകാൻ ഇനി ഒരുമാസം കൂടി എടുത്തേക്കുമെന്നാണ്​ കെ.എസ്​.ആർ.ടി.സി അധികൃതർ പറയുന്നത്​. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 1.8 കോടി ഉപയോഗിച്ചാണ് നവീകരണം നടക്കുന്നത്​. 91.69 ല​ക്ഷം രൂ​പ യാ​ർ​ഡ് വി​ക​സ​ന​ത്തി​നും 88.82 ല​ക്ഷം രൂ​പ ശൗ​ചാ​ല​യ കോം​പ്ല​ക്സ്​ നി​ർ​മാ​ണ​ത്തി​നു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. പ്രീ ഫാബ്രിക്കേറ്റഡ് സാ​​ങ്കേതികവിദ്യ ഉപയോഗിച്ചാണ്​ നിർമാണം. മൂന്ന്​ നിലയില്ല; ഒന്നിലൊതുങ്ങും കോട്ടയം: കെ.എസ്​.ആർ.ടി.സി സ്റ്റാൻഡ്​​ നവീകരണത്തി‍ൻെറ ഭാഗമായി മൂന്നുനില കെട്ടിടം നിർമിക്കുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നെങ്കിലും നിലവിൽ ഒറ്റ നിലമാത്രം. ഒരു നിലക്കുള്ള ഫണ്ട്​ മാത്രമാണ്​ അനുവദിച്ചിരിക്കുന്നത്​. ഇതോടെ പൊളിച്ചുനീക്കിയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസുകളിൽ ഭൂരിഭാഗവും നിലവിൽ പ്രവർത്തിക്കുന്ന കാന്‍റീൻ കെട്ടിടത്തിൽ ത​ന്നെ തുടരും. സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫി​സ്‌, വെ​ഹി​ക്കി​ൾ സൂ​പ്പ​ർവൈ​സ​ർ ഓ​ഫി​സ്‌ എ​ന്നി​വയാകും പുതുതായി നിർമിക്കുന്ന കെട്ടിടിത്തിലുണ്ടാകുക. യാ​ത്ര​ക്കാ​ർ​ക്കുള്ള കാ​ത്തി​രി​പ്പു​കേ​ന്ദ്ര​വും ഇതിനൊപ്പമുണ്ടാകും. അ​മ്പ​തോ​ളം പേ​ർ​ക്ക് ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വുമാണ്​ ഒരുക്കുന്നത്​. ഒ​പ്പം ടോ​യ്‌​ല​റ്റ്‌ ബ്ലോ​ക്കു​മു​ണ്ടാ​കും. പലതവണ നിർത്തിവെച്ചതിനൊടുവിലാണ്​ ഇപ്പോൾ ആദ്യഘട്ട നിർമാണം പൂർത്തീകരണത്തിലേക്ക്​ എത്തുന്നത്​. ആദ്യം ഹാബിറ്റാറ്റാണ്​ നിർമാണം ഏറ്റെടുത്തിരുന്നതെങ്കിലും പിന്നീട്​ ഇവരെ മാറ്റി എ​ച്ച്‌.​പി.​എ​ൽ (ഹി​ന്ദു​സ്ഥാ​ൻ പ്രീ​ഫാ​ബ്‌​സ്‌ ലി​മി​റ്റ​ഡ്‌) ക​മ്പ​നി​ക്ക്​ നി​ർ​മാ​ണ​ച്ചു​മ​ത​ല നൽകി. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, പണം ലഭിക്കാതിരുന്നതോടെ ഇവർ നിർമാണം പാതിവഴിയിൽ നിർത്തി. പിന്നീട്​ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട്​ തുക അനുവദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story