Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:41 AM IST Updated On
date_range 15 May 2022 5:41 AM ISTആശുപത്രി ഉപകരണങ്ങൾ കൈമാറി
text_fieldsbookmark_border
പൊൻകുന്നം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് ഉപകരണങ്ങള്‍ കൈമാറി. 100 ബെഡ് സൈഡ് ലോക്കർ, 140 കസേരകൾ, വാട്ടർ പ്യൂരിഫയർ, കൂളർ ഉൾപ്പെടെ 7.50 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൽകിയത്. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ.എം. ശാന്തിക്ക് കൈമാറി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മുകേഷ് കെ.മാണി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ഷാജി പാമ്പൂരി, ലത ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രന്‍ നായര്‍, മിനി സേതുനാഥ്, ലത ഉണ്ണികൃഷ്ണന്‍, ബി.ഡി.ഒ പി.എൻ. സുജിത്, നഴ്സിങ് സൂപ്രണ്ട് പി.ജി. അംബിക തുടങ്ങിയവർ സംസാരിച്ചു. KTL VZR 2 Hospital Equipments കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കുള്ള ഉപകരണങ്ങൾ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തിക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
