Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:40 AM IST Updated On
date_range 15 May 2022 5:40 AM ISTഅറിവിലും കഴിവിലും യുവതലമുറ മികവ് പുലർത്തണം -വി.എൻ. വാസവൻ
text_fieldsbookmark_border
കോട്ടയം: വിദ്യാഭ്യാസം പൂർത്തീകരിച്ച് തൊഴിൽ മേഖലയിലേക്ക് കടക്കുന്നതിന് തയാറെടുക്കുന്ന യുവതലമുറ അറിവിലും കഴിവിലും മികവുപുലർത്തുന്നവരാകണമെന്ന് മന്ത്രി വി.എൻ. വാസവൻ. കോട്ടയം ഗവ. എൻജിനീയറിങ് കോളജ് (പാമ്പാടി ആർ.ഐ.ടി) ആവിഷ്ക്കരിച്ച 'കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക തൊഴിൽമേഖലയിൽ ചുവടുറപ്പിക്കുന്നതിന് ആവശ്യമായ വിദ്യാഭ്യാസവും പരിശീലനവും നേടി ആത്മവിശ്വാസത്തോടെ മുന്നേറി നാടിൻെറ സാമൂഹിക-സാമ്പത്തിക വികസനത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. ആർ.ഐ.ടി പൂർവ വിദ്യാർഥി പാലാ എ.എസ്.പി നിധിൻ രാജിനെ ചടങ്ങിൽ മന്ത്രി പൊന്നാടയണിയിച്ചു. വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ഡാലി റോയ് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ ലോഗോ പ്രകാശനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ എബ്രഹാം, ജില്ല പഞ്ചായത്ത് അംഗം രാധ വി.നായർ, പ്രിൻസിപ്പൽ ഡോ. സതീഷ്കുമാർ, പഞ്ചായത്ത് അംഗം സെബാസ്റ്റ്യൻ ജോസഫ്, രാഷ്ട്രീയപാർട്ടി പ്രതിനിധി കെ.ആർ. ഗോപകുമാർ, കോളജ് യൂനിയൻ ചെയർപേഴ്സൻ പി. അഞ്ജന, ജനറൽ സെക്രട്ടറി പി.കെ. അജയ്, സംഘാടക സമിതി കൺവീനർ ഡോ. സിബി തോമസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ നിർമിക്കുന്ന 750 ചതുരശ്ര അടിവരെ വിസ്തൃതിയുള്ള ഭവനങ്ങൾക്ക് വിവിധ ഘട്ടങ്ങളിലാവശ്യമായ സാങ്കേതിക നിർദേശങ്ങളും മറ്റ് സഹായങ്ങളും 'കൈത്താങ്ങ്' പദ്ധതിയിലൂടെ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story