Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഴ കനത്തുതന്നെ; ഭീതി...

മഴ കനത്തുതന്നെ; ഭീതി വിട്ടൊഴിയാതെ ഇളംകാട് നിവാസികള്‍

text_fields
bookmark_border
മഴ കനത്തുതന്നെ;  ഭീതി വിട്ടൊഴിയാതെ ഇളംകാട് നിവാസികള്‍
cancel
മുണ്ടക്കയം: ഒരാഴ്ചയായി നിലക്കാതെ തുടരുന്ന മഴ ഇളംകാട് ടോപ്പ്, മൂപ്പന്‍മല, മ്ലാക്കര പ്രദേശങ്ങളിലെ ജനങ്ങളെ ഭീതിയിലാക്കുന്നു. ഈ നില തുടര്‍ന്നാല്‍ നിലവിലുള്ള താൽക്കാലിക സഞ്ചാരസൗകര്യവും നഷ്ടമാവുമോ എന്നതാണ്​ ഇവരുടെ പേടി. കൂട്ടിക്കല്‍ പഞ്ചായത്തി‍ൻെറ ഏറ്റവും അറ്റത്താണ് ഏഴാം വാര്‍ഡായ ഇളംകാട് ടോപ്പ്. ടൗണിന് സമീപമുള്ള ചെറിയ കലുങ്ക് പാലം പ്രളയത്തില്‍ ഇരുന്നുപോയി. പൂര്‍ണമായി തകര്‍ന്നുപോകാത്തതിനാല്‍ ഇതിനുമുകളിലൂടെ പതിയെ വാഹനങ്ങള്‍ കയറ്റാനാകും. മഴ ശക്തമായാൽ ഈ പാലവും അപകടത്തിലാകും. പൂര്‍ണമായി തകര്‍ന്ന മറ്റൊരു പാലത്തില്‍ താല്‍ക്കാലികമായി തടികൊണ്ട് നിര്‍മിച്ച ഭാഗത്തുകൂടിയാണ്​ കാല്‍നടക്കാരും ചെറിയ വാഹനങ്ങളും കടന്നുപോകുന്നത്. വലിയ വാഹനങ്ങള്‍ക്കായി പാലത്തിനുതാഴെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് താൽക്കാലിക റോഡ് നിര്‍മിച്ചിരുന്നു. എന്നാല്‍, മഴപെയ്ത് വെള്ളം വന്നതോടെ ഈ റോഡ് ഇടിഞ്ഞുതാഴ്ന്നു. ഇപ്പോള്‍ ഓട്ടോകളും ബൈക്കും മാത്രമേ പാലത്തിലൂടെ കടക്കൂ. ഓട്ടോകൾ ഇതുവഴി പോകാന്‍ തയാറാവാത്തതിനാൽ കാല്‍നടയായാണ് ജനങ്ങളുടെ ആശ്രയം. പാലത്തിന് തുക അനുവദിച്ചിട്ടുണ്ട് എന്നാണ്​ അധികൃതര്‍ പറയുന്നത്​. KTL WBL Elankad paalam പ്രളയത്തില്‍ നഷ്ടമായ പാലത്തിനുപകരം നാട്ടുകാർ തയാറാക്കിയ താൽക്കാലിക സംവിധാനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story