Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:32 AM IST Updated On
date_range 15 May 2022 5:32 AM ISTഇടവമാസപൂജകള്‍ക്കായി ശബരിമല നടതുറന്നു
text_fieldsbookmark_border
ശബരിമല: ഇടവമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നടതുറന്ന് ശ്രീകോവിലിനുള്ളിലെ ദീപങ്ങള്‍ തെളിച്ചു. ആഴിയിൽ മേൽശാന്തി അഗ്നി പകർന്നതിനുശേഷം ഭക്തരെ പടികയറാൻ അനുവദിച്ചു. നിരവധി പേരാണ് ആദ്യദിനം ദർശനത്തിനെത്തിയത്. ശനിയാഴ്ച പ്രത്യേക പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. രാത്രി 7.30ന് ഹരിവരാസനം പാടി നടയടച്ചു. ഇടവം ഒന്നായ ഞായറാഴ്ച പുലര്‍ച്ച അഞ്ചിന് നടതുറക്കും. തുടര്‍ന്ന് നിർമാല്യദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതി ഹോമവും നടക്കും. ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും ഉണ്ടാകും. 19ന് രാത്രി 10ന് ഇടവമാസപൂജകള്‍ പൂര്‍ത്തിയാക്കി നടയടക്കും. പടം: PTG71sabarimala ഇടവമാസപൂജകൾക്കായി തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല നട തുറക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story