Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഏലമലത്തോട്ടങ്ങൾ...

ഏലമലത്തോട്ടങ്ങൾ വനഭൂമിയാണെന്ന വിവാദ ഉത്തരവ്​ റദ്ദാക്കി

text_fields
bookmark_border
തൊടുപുഴ: ഏലമലത്തോട്ടങ്ങൾ (സി.എച്ച്​.ആർ) വനഭൂമിയായി പ്രഖ്യാപിച്ച ഉത്തരവ്​ സർക്കാർ റദ്ദാക്കി. സി.എച്ച്.ആര്‍ വനം ആണെന്ന് വ്യക്തമാക്കി അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലകന്‍ ഈ മാസം ഏഴിന് പുറത്തിറക്കിയ ഉത്തരവാണ്​ റദ്ദാക്കിയത്​. ഉത്തരവിൽ കർഷക സംഘടനകൾ ശക്തമായ പ്രതിഷേധവും ആശങ്കയും പ്രകടിപ്പിച്ച സാഹചര്യത്തിലാണ്​ നടപടി. ഉത്തരവിലെ വിവാദമായ ആറാം ഖണ്ഡിക നീക്കി പുതിയ ഉത്തരവ് പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ റവന്യൂ മന്ത്രിയെ കണ്ടിരുന്നു. തുടര്‍ന്ന്, കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന ഉത്തരവിലെ ആറാം ഖണ്ഡികയും ഏഴാം ഖണ്ഡികയിലെ ഏതാനും ഭാഗങ്ങളും ഒഴിവാക്കി പുതിയത്​ പുറത്തിറക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്​ റവന്യൂ മന്ത്രി നിർദേശം നൽകി. ഏലമലത്തോട്ടങ്ങൾ റവന്യൂ ഭൂമിയാണെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഒരു ആശങ്കയും ഉണ്ടാകേണ്ടതി​ല്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story