Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹൗസിങ്​ ബോർഡിന്​ ഇനി...

ഹൗസിങ്​ ബോർഡിന്​ ഇനി പെട്രോൾ പമ്പുകളും

text_fields
bookmark_border
കോട്ടയം: പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ച്​ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ തുടങ്ങാൻ ഭവനനിർമാണ ബോര്‍ഡ്​. ഇതിനായി കഴിഞ്ഞദിവസം ബോർഡ്​ ടെൻഡർ ക്ഷണിച്ചു. ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ഫലപ്രദമായി ഉപയോഗിച്ച്​ സാമ്പത്തിക പ്രതിസന്ധിക്ക്​ പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ്​ പദ്ധതി. ദേശീയ-സംസ്ഥാന പാതക​ളോട്​ ചേർന്ന അനുയോജ്യമായ ആറ്​ സ്ഥലങ്ങളാണ്​ പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്​. പമ്പ്​ സ്ഥാപിക്കാൻ കമ്പനികൾക്ക്​ സ്ഥലം വിട്ടുകൊടുക്കാനാണ്​ ബോർഡ്​ ഉദ്ദേശിക്കുന്നത്​. നേരത്തേ സ്വന്തം നിലയിൽ പമ്പ്​ സ്ഥാപിക്കുന്നത്​ ആലോചിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്​ സ്ഥലം 20 വർഷത്തേക്ക്​ വാടകക്ക്​ നൽകാൻ തീരുമാനിക്കുകയായിരുന്നു. എറണാകുളത്ത്​ സീ പോർട്ട്​-എയർപോർട്ട്​ റോഡിനോട്​ ചേർന്ന്​ ഇരുമ്പനത്തുള്ള 48 സെന്‍റ്​, കണ്ണൂർ തോട്ടടയിലെ ദേശീയപാതയോട്​ ചേർന്നുള്ള 16.99 സെന്‍റ്​, തിരുവനന്തപുരം ഉള്ളൂ​രിലെ 29.5 സെന്‍റ്​, ​കോഴിക്കോട്​ ഇരിങ്ങാടൻ പള്ളിയിലെ 36.47​ സെന്‍റ്​, കോഴിക്കോട്ടെ തന്നെ ചേവരമ്പലം (60.44 സെന്‍റ്​), തൃശൂർ മുളങ്കുന്നത്തുകാവ്​ (60 സെന്‍റ്)​ എന്നീ സ്ഥലങ്ങളിൽ പമ്പ്​ സ്ഥാപിക്കാനാണ്​ ടെൻഡർ. വാടകക്കൊപ്പം സെക്യൂരിറ്റി ഇനത്തിൽ വലിയൊരു തുകയും ബോർഡ്​ ലക്ഷ്യമിടുന്നുണ്ട്​​. സാമ്പത്തികഞെരുക്കത്തിനിടെ ഇത്​ ആശ്വാസമാകുമെന്നാണ്​ കണക്കുകൂട്ടൽ. നേരത്തേ ഇന്ധന പമ്പുകൾ തുറക്കാൻ പദ്ധതി ആവിഷ്​കരി​ച്ചിരുന്നെങ്കിലും കോവിഡിനെത്തുടർന്ന്​ നിശ്ചലമായി. ഇതിനാണ്​ വീണ്ടും ജീവൻവെച്ചത്​. ഇതിന്‍റെ തുടർച്ചയായാണ്​ കഴിഞ്ഞദിവസം ടെൻഡർ പ്രസിദ്ധീകരിച്ചത്​. വെള്ളിയാഴ്ച വരെയാണ്​​ ടെൻഡർ സമർപ്പിക്കാനുള്ള സമയം. ഇതിനു മുന്നോടിയായി ബോർഡ്​ അധികൃതർ പൊതുമേഖല എണ്ണക്കമ്പനികളുമായി ആശയവിനിമയവും നടത്തിയിരുന്നു. സ്വകാര്യ കമ്പനികളെ ആദ്യഘട്ടത്തിൽ പരിഗണിക്കില്ല. ഭവന പദ്ധതികൾ ആവിഷ്​കരിക്കാൻ രൂപംനൽകിയ ബോർഡ്​ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്​. ഇതിനു പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ്​ ഇന്ധന പമ്പുകൾ അടക്കമുള്ള പുതിയ പദ്ധതികൾ. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരത്തടക്കം ഫ്ലാറ്റ്​ ​ നിർമിക്കുന്ന പദ്ധതികൾക്കും തുടക്കമിട്ടിട്ടുണ്ട്​. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പാര്‍പ്പിട പദ്ധതിയും ആരംഭിച്ചിട്ടുണ്ട്​. -- എബി തോമസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story