Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
ഗെസ്റ്റ് അധ്യാപകരുടെ ഇന്റർവ്യൂ 23ലേക്ക് മാറ്റി ​കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ 18 പഠന വകുപ്പുകളിൽ ഒഴിവുള്ള 80 ഗെസ്റ്റ് അധ്യാപക തസ്തികകളിലേക്ക് കരാർ നിയമനത്തിന് മേയ് 19 മുതൽ നടത്താനിരുന്ന വാക്ക്​-ഇൻ ഇന്റർവ്യൂ മേയ് 23, 24, 25, 27 തീയതികളിലേക്ക് മാറ്റി. അപേക്ഷകരുടെ പ്രായപരിധി 45 ൽനിന്ന് 70 ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. സർവകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ കോൺഫറൻസ് ഹാളിലാണ് ഇന്‍റർവ്യൂ നടക്കുക. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ www.mgu.ac.in പരീക്ഷ മാറ്റി ഏപ്രിൽ 30ലെ വിജ്ഞാപനപ്രകാരം മേയ് 16, 18 തീയതികളിൽ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്ക്​ (2020 അഡ്മിഷൻ -റെഗുലർ) ബിരുദ പരീക്ഷകൾ യഥാക്രമം മേയ് 27, 30 തീയതികളിലേക്ക് മാറ്റി. പരീക്ഷ ഫലം 2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്ററുകൾ എം.എസ്​സി ഫിസിക്‌സ് (നോൺ -സി.എസ്.എസ്) സ്‌പെഷൽ മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മേയ് 24 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ്​ പൊളിറ്റിക്‌സ് 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ (പൊളിറ്റിക്‌സ് ആൻഡ്​ ഇന്റർനാഷനൽ റിലേഷൻസ്, പൊളിറ്റിക്‌സ് ആൻഡ്​ ഹ്യൂമൻ റൈറ്റ്‌സ്, പൊളിറ്റികസ് - പബ്ലിക് പോളിസി ആൻഡ്​ ഗവേണൻസ് -2020-22 ബാച്ച് -സോഷ്യൽ സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 2021 മാർച്ചിൽ നടന്ന ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്ററുകൾ എം.സി.എ മേഴ്‌സി ചാൻസ് (2011, 2012, 2013, 2014 - ലാറ്ററൽ എൻട്രി അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മേയ് 26 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും. 2021 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 790 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മേയ് 28 വരെ പരീക്ഷ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story