Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:47 AM IST Updated On
date_range 14 May 2022 5:47 AM ISTനെല്ല് സംഭരിക്കാതെ ചൂഷണത്തിന് സർക്കാർ കൂട്ടുനില്‍ക്കുന്നു -വി.ജെ. ലാലി
text_fieldsbookmark_border
ചങ്ങനാശ്ശേരി: കൊയ്ത നെല്ല് സംഭരിക്കാതെ മില്ലുകാരുടെ ചൂഷണത്തിന് കര്‍ഷകരെ വിട്ടുകൊടുക്കുന്ന നടപടിയാണ് ഗവ. സ്വീകരിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ആരോപിച്ചു. നെല്ല് സംഭരിക്കേണ്ട സിവില്‍ സപ്ലൈസ് മന്ത്രിയും എം.എല്‍.എയും പാടശേഖരത്തിലെത്തി നെല്ല് സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് കരയുന്നത് വിചിത്രമായിരിക്കുന്നുവെന്നും വി.ജെ. ലാലി പറഞ്ഞു. ഇത്രയും ദിവസമായിട്ടും നെല്ല് സംഭരിക്കാതിരുന്ന സിവില്‍ സപ്ലൈസ് ഉദ്യോഗ്യസ്ഥന്മാര്‍ക്കെതിരെ നടപടി സ്വീകരികുകയാണ് മന്ത്രി ചെയ്യേണ്ടത്. നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് കിളിര്‍ത്ത നെല്ലും പിടിച്ചുകൊണ്ട് കര്‍ഷക യൂനിയന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത്സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക യൂനിയന്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് ബൈജു ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് മാത്തുകുട്ടി പ്ലാത്താനം, ഗ്രാമപഞ്ചായത്ത് അംഗം ശശികുമാര്‍ നത്തനടിച്ചിറ, ബിജോയ് പ്ലാത്താനം, ചെറിയാന്‍ സി. തോമസ്, അനൂപ് പാലാത്ര, തങ്കച്ചന്‍ കിഴക്കെത്തയ്യില്‍, കുഞ്ഞുമോന്‍ പനച്ചിക്കല്‍, ബാബു മൂയപ്പള്ളി, സണ്ണി ഇളവന്‍കുളം, ടോമി മാരാംപറമ്പില്‍, കുട്ടപ്പന്‍ ചേരൂക്കളം എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story