Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡ് തകർന്നു

റോഡ് തകർന്നു

text_fields
bookmark_border
റോഡ് തകർന്നു
cancel
പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ഇടത്തംപറമ്പ്-മണിമലക്കുന്ന് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. ദേശീയപാതയെയും 19ാം മൈൽ ആശുപത്രിപ്പടി റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇടത്തംപറമ്പ് റോഡിന് രണ്ടര കിലോമീറ്ററാണുള്ളത്. ഇതിൽ ഭൂരിഭാഗവും കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്. ഇതിന് പുറമെ ജല അതോറിറ്റിയുടെ വിതരണക്കുഴൽ സ്വകര്യ വ്യക്തികളുടെ വീടുകളിലേക്ക് സ്ഥാപിക്കാൻ മിക്കയിടത്തും റോഡ് വെട്ടിപ്പൊളിച്ചിരുന്നു. ഇത് പിന്നീട് കോൺക്രീറ്റ് ചെയ്യുകയോ ടാർ ചെയ്യുകയോ ചെയ്യാതിരുന്നത് റോഡിന്‍റെ തകർച്ചക്ക് പ്രധാന കാരണമായി. റോഡ് തകർന്നതുമൂലം ടാക്സികൾ വിളിച്ചാൽ ഇതുവഴി വരാൻ ബുദ്ധിമുട്ട് പറയുകയാണ്. ഇതുവഴിയുള്ള കാൽനടപോലും ബുദ്ധിമുട്ടിലാണ്. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്​. KTL VZR l Road Thakarannu ഇടത്തംപറമ്പ്-മണിമലക്കുന്ന് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story