Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷേത്രങ്ങളിലെ വരുമാനം...

ക്ഷേത്രങ്ങളിലെ വരുമാനം സർക്കാർ എടുക്കുന്നു എന്നത് കുപ്രചാരണം -അഡ്വ. കെ. അനന്തഗോപൻ

text_fields
bookmark_border
ചങ്ങനാശ്ശേരി: കേരളത്തിൽ ക്ഷേത്ര സ്വത്തുക്കളും അതിന്‍റെ വരുമാനവും സർക്കാർ എടുക്കുകയാണ് എന്ന് ചില കേന്ദ്രങ്ങൾ ബോധപൂർവം കുപ്രാചരണങ്ങൾ നടത്തുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. കെ. അനന്തഗോപൻ. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്തിന്‍റെ പ്രാദേശിക വികസനഫണ്ടിൽനിന്ന്​ ആറുലക്ഷം രൂപ മുടക്കി തൃക്കൊടിത്താനം ക്ഷേത്രത്തിന്‍റെ കിഴക്കേനടയിൽ നിർമിച്ച ഹൈമാസ് ലൈറ്റിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പകുതിയിലധികവും സ്വയംപര്യാപ്തത നേടാത്ത ക്ഷേത്രങ്ങളാണ്. ഈ ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നത് സർക്കാറാണ്. കോവിഡ് കാലത്ത് 328 കോടിയിലധികം രൂപയാണ് ക്ഷേത്രങ്ങളെ സംരക്ഷിക്കുവാനും ജീവനക്കാർക്ക് ശമ്പളവും മറ്റ്​ ആനുകൂല്യങ്ങളും നൽകുന്നതിനായി സർക്കാർ വിതരണം ചെയ്തത്. വസ്തുത ഇതായിരിക്കെ ചില നിക്ഷിപ്ത താൽപര്യക്കാർ ഹിന്ദുക്കളുടെ പേരും പറഞ്ഞ് സർക്കാറിനെതിരെ കുപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ജു സുജിത് അധ്യക്ഷതവഹിച്ചു. വാർഡ് മെംബർ ദീപ ഉണ്ണികൃഷ്ണൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. രാജു, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.എൻ. സുവർണകുമാരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടി. രഞ്ജിത്, ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ്​ ബി. രാധാകൃഷ്ണമേനോൻ, സെക്രട്ടറി അജീഷ് കുമാർ മഠത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story