Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനെല്ല് സംഭരണം:...

നെല്ല് സംഭരണം: മന്ത്രിമാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

text_fields
bookmark_border
ചങ്ങനാശ്ശേരി: കൊയ്ത്ത് കഴിഞ്ഞ് സംഭരിക്കാൻ കഴിയാതെ പാടശേഖരത്തിൽ കെട്ടിക്കിടക്കുന്ന നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാർ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി. ചങ്ങനാശ്ശേരി ടി.ബിയിൽ നടന്ന ചർച്ചയിൽ മന്ത്രി ജി.ആർ. അനിൽ, മന്ത്രി വി.എൻ. വാസവൻ എന്നിവർ പങ്കെടുത്തു. ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് മന്ത്രി സന്ദർശനം നടത്തിയത്. കർഷകരുടെ പരാതി നേരിട്ടുകേട്ട ശേഷമാണ് മന്ത്രി ഉദ്യോഗസ്ഥരുടെ മീറ്റിങ് വിളിച്ചത്. മില്ലുടമകളുടെ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുകൊണ്ട് തന്നെ പാടശേഖരങ്ങളിൽ കിടക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുന്നതിനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. നെല്ല് സംഭരിക്കാമെന്ന് മില്ലുടമകൾ സമ്മതിച്ചു. 52 മില്ലുകളുമായാണ് സർക്കാർ കരാറുള്ളത്. ഏജന്‍റുമാരെ മാറ്റിനിർത്തി ന്യായമായ കിഴിവ് മാത്രമേ നെല്ല് സംഭരിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ കർഷകർക്ക് ഒപ്പമാണെന്നും മന്ത്രിമാർ അറിയിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, സപ്ലൈകോ സി.എം.ഡി സഞ്ജീവ് കുമാർ ഭട്ട്​ ജോഷി, സപ്ലൈകോ സംസ്ഥാന ചുമതലയുള്ള സുനിൽ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പാഡി ഓഫിസർമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story