Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഉച്ചഭക്ഷണച്ചുമതല...

ഉച്ചഭക്ഷണച്ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏൽപിക്കണം -കെ.പി.എസ്​.എച്ച്​.എ

text_fields
bookmark_border
കോട്ടയം: സ്കൂൾ ഉച്ചഭക്ഷണ ചുമതലയിൽനിന്ന്​ പ്രഥമാധ്യാപകരെ ഒഴിവാക്കി തദ്ദേശ സ്ഥാപനങ്ങളെയോ കുടുംബശ്രീയെയോ ഏൽപിക്കണമെന്ന്​ കേരള പ്രൈവറ്റ്​ സെക്കൻഡറി സ്കൂൾ ഹെഡ്​മാസ്​റ്റേഴ്​സ്​ അസോസിയേഷൻ (​കെ.പി.എസ്​.എച്ച്​.എ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഉച്ചഭക്ഷണത്തിന്​ അനുവദിക്കുന്ന തുകകൂട്ടി ഒന്നിന്​ 20 രൂപയാക്കി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. സംഘടനയുടെ 61ാം സംസ്ഥാന സമ്മേളനം കുമരകം ചീപ്പുങ്കൽ ഹോട്ടൽ റോയൽ റിവൈറയിൽ ആരംഭിച്ചു. ശനിയാഴ്ച രാവിലെ 10ന്​ പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യും. പ്രസിഡന്‍റ്​ വി.വി. മോഹൻരാജ്​, ജന. സെക്രട്ടറി ബഷീർ കുരുണിയൻ, ട്രഷറർ ജോൺ വർഗീസ്​, ജനറൽ കൺവീനർ വി.എം. റജിമോൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story