Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോക്സോ കേസ് പ്രതിയെ...

പോക്സോ കേസ് പ്രതിയെ വെറുതെവിട്ടു

text_fields
bookmark_border
കോട്ടയം: പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു. പത്താംക്ലാസ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കടുത്തുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സംഭവത്തിൽ കുറുമുള്ളൂർ അഭിനവത്തിൽ അജുവിനെയാണ്​(45) കോട്ടയം അതിവേഗ സ്പെഷൽ പോക്സോ കോടതി ജഡ്ജി ടിറ്റി ജോർജ് വെറുതെവിട്ടത്. 2017 ഡിസംബർ മാസമാണ്​ കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെയും യുവാവിന്‍റെയും വീട്ടുകാർ തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന അതിർത്തി തർക്കം മൂലം ഇയാളെ പോക്സോ കേസിൽ കുടുക്കിയതാണെന്നാണ്​ പ്രതിഭാഗം വാദിച്ചത്​. കോടതി ഇത്​ അംഗീകരിച്ചു. പ്രതിക്കുണ്ടി അഡ്വ.പി. രാജീവ് കോടതിയിൽ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story