Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോട്ടയം: ക്ലബ് ജങ്​ഷൻ, പാറേച്ചാൽ, പുളിനാക്കൽ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പകൽ ഒമ്പതു മുതൽ അഞ്ചുവരെ . അയ്മനം: പാണ്ഡവം, കുടയംപടി, കുടമാളൂർ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ . തെങ്ങണ: എൻ.ഇ.എസ്​ ബ്ലോക്ക്, വക്കീൽപടി ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച പകൽ ഒമ്പതു മുതൽ അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും രണ്ട് കുട്ടികള്‍ക്കുകൂടി തക്കാളിപ്പനി ഏറ്റുമാനൂര്‍: മാന്നാനത്ത് രണ്ട് കുട്ടികള്‍ക്കുകൂടി തക്കാളിപ്പനി സ്ഥിരീകരിച്ചതായി അതിരമ്പുഴ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ രോഗബാധിതരായ കുട്ടികളുടെ എണ്ണം ആറായി. ആശങ്ക വേണ്ടെന്നും എല്ലാം നിയന്ത്രണവിധേയമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മാന്നാനം ഇത്തമ്മത്തടത്തിലെ നാല് അംഗന്‍വാടി കുട്ടികള്‍ക്ക് പനി ബാധിച്ചത്. പരിശോധനയില്‍ തക്കാളിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ രണ്ട് കുട്ടികള്‍ക്കുകൂടി രോഗബാധ കണ്ടെത്തിയത്. 10 മാസമായ ഒരു കുട്ടിക്കും മൂന്നര വയസ്സുകാരനുമാണ് വ്യാഴാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായ കുട്ടികളുടെ വീടുകളിലടക്കം പ്രദേശത്ത് പരിശോധന നടത്തി. രോഗം റിപ്പോര്‍ട്ട് ചെയ്ത അംഗന്‍ വാടികളിലെത്തിയ സംഘം ശുചീകരണം നടത്തുകയും ജീവനക്കാര്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ നല്‍കുകയും ചെയ്തു. ആശങ്ക വേണ്ടെന്നും രോഗബാധിതരായ കുട്ടികള്‍ സുഖം പ്രാപിച്ചുവരുകയാണെന്നും അതിരമ്പുഴ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. റോസിലി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story