Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightത​​ണ്ണീ​​ർ​​മു​​ക്കം...

ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ക്കും

text_fields
bookmark_border
കോട്ടയം: ത​​ണ്ണീ​​ർ​​മു​​ക്കം ബ​​ണ്ടി​​ന്‍റെ ഷ​​ട്ട​​റു​​ക​​ൾ തിങ്കളാഴ്ച തുറന്നേക്കും. കഴിഞ്ഞ ദിവസം ആ​​ല​​പ്പു​​ഴ ക​​ല​​ക്‌​ട്രേ​​റ്റി​​ൽ ചേ​​ർ​​ന്ന യോ​​ഗം അടുത്തയാഴ്ച ബണ്ടിന്‍റെ ഷട്ടറുകൾ തുറക്കാൻ തീ​​രു​​മാ​​നി​​ച്ചിരുന്നു. കു​​ട്ട​​നാ​​ട്ടി​​ലെ പു​​ഞ്ച​കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ്​ നടക്കുന്നതിനാൽ ബണ്ട്​ തുറക്കുന്നത്​ വൈകുകയായിരുന്നു. ബ​​ണ്ട് തു​​റ​​ക്ക​​ണ​​മെ​​ന്ന്​ മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​രും ആ​​വ​​ശ്യപ്പെട്ടുവരുകയായിരുന്നെങ്കിലും കു​​ട്ട​​നാ​​ട്ടി​​ൽ കൊ​​യ്ത്ത് പൂ​​ർ​​ത്തി​​യാ​​കാ​​ത്ത​​തി​​നാ​​ൽ അം​​ഗീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല. ബണ്ട്​ തുറക്കാത്തതിനാൽ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ വലിയതോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. മ​​ത്സ്യലഭ്യതക്കും കുറവുവന്നിരുന്നു. ​ വേ​​ന​​ൽമ​​ഴ​​യി​​ൽ ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​ർ​​ന്ന​​തോ​​ടെ ആഴ്ചകൾക്കുമുമ്പ്​ ഏ​​താ​​നും ഷ​​ട്ട​​റു​​ക​​ൾ ഉ​​യ​​ർത്തിയിരുന്നു. ഡിസംബറിൽ അടക്കുന്ന ബണ്ടിന്‍റെ ഷട്ടറുകൾ മാ​​ർ​​ച്ച് 15ന് ​​തു​​റ​​ക്ക​ണമെന്ന്​ നേരത്തേ വി​​ദ​​ഗ്ധസ​​മി​​തി​​ ചൂണ്ടിക്കാട്ടിയിരുന്നു. ഈ നി​​ർ​​ദേശം ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണ​​മെ​​ന്നാ​​ണ് മ​​ത്സ്യ​ത്തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളും പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​രും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്. കു​​ട്ട​​നാ​​ടി​​നെ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​ക്കാ​​ൻ പരീക്ഷണാടിസ്ഥാനത്തിൽ ബ​​ണ്ട് അ​​ട​​ക്കാ​​തെ പൂ​​ർ​​ണ​​മാ​​യി തു​​റ​​ന്നി​​ടു​​മെ​​ന്ന് സർക്കാർതലത്തിൽ പ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും നടപ്പായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story