Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:46 AM IST Updated On
date_range 12 May 2022 5:46 AM ISTകിസാന്‍സഭ മാര്‍ച്ചും ധര്‍ണയും നടത്തി
text_fieldsbookmark_border
ചങ്ങനാശ്ശേരി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍സഭ ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എല്ലാ സംസ്ഥാനങ്ങളിലും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില നടപ്പാക്കുക, പെട്രോള്‍ ഡീസല്‍ പാചകവാതക വിലവര്‍ധനവും കാര്‍ഷികോല്‍പന്നങ്ങളുടെ അമിതവിലയും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്. കിസാന്‍സഭ ജില്ല എക്‌സിക്യൂട്ടിവ് അംഗം മോഹന്‍ ചേന്നംകുളം ധര്‍ണ ഉദ്ഘാടനം ചെയ്തു. ആര്‍. മോഹനന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ. മാധവന്‍ പിള്ള, അഡ്വ. ജി. രാധാകൃഷ്ണന്‍, കെ. ലക്ഷ്മണന്‍, എം.ആര്‍. രഘുദാസ്, എം.കെ. രാജേന്ദ്രന്‍, ഷാജി ജോര്‍ജ്, കെ. രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. നേതൃപരിശീലന ശില്‍പശാല ചങ്ങനാശ്ശേരി: ഏറെ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ മൂല്യാധിഷ്ഠിത കുടുംബങ്ങളെ വാര്‍ത്തെടുക്കാന്‍ വിശ്വസ്തതയും സമര്‍പ്പണ മനോഭാവവും അനിവാര്യമാണെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം. മാതൃവേദി പിതൃവേദി തൃക്കൊടിത്താനം ഫൊറോന നേതൃത്വപരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിതൃവേദി ഫൊറോന പ്രസിഡന്റ് ജോഷി കൊല്ലാപുരം അധ്യക്ഷത വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ. മാത്യു ഊഴികാട്ട് ആമുഖസന്ദേശം നല്‍കി. ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിജോ പുത്തന്‍പറമ്പില്‍ ശില്പശാല നയിച്ചു. മാതൃവേദി പ്രസിഡന്റ് സാലിമ്മ ജോസഫ്, അതിരൂപത മുന്‍ പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍, ഫൊറോന ഭാരവാഹികളായ സാജന്‍ അലക്സ്, സി.സി. അമ്പാട്ട്, പി.പി. ജോസഫ്, ജോളി ജോസഫ്, ചാക്കോ തോമസ്, മിനി ഷാജി, ജോസ് വില്ലോത്ത്, ഫിലിപ് ജോസഫ്, ട്രീസ ബിനു യൂനിറ്റ് പ്രസിഡന്റുമാരായ എം.ജെ. ദേവസ്യ, മോളായി സിബി എന്നിവര്‍ സംസാരിച്ചു. കുടുംബങ്ങളുടെ സാമൂഹിക സുരക്ഷയെ സംബന്ധിച്ച് കെ.എസ്. മാത്യു, ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story