Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയുവതിയെ വിവാഹം...

യുവതിയെ വിവാഹം കഴിച്ച്​ നൽകുന്നതിനെ എതിർത്തു; മുൻപഞ്ചായത്ത് അംഗത്തിന് ക്രൂരമർദനം

text_fields
bookmark_border
തലയോലപ്പറമ്പ്: യുവതിയെ വിവാഹം കഴിച്ചു നൽകുന്നതിനെ എതിർത്ത ബന്ധുവിന് അയൽവാസിയുടെ മർദനം. തലയോലപ്പറമ്പ് പഞ്ചായത്ത് മുൻ അംഗം പാറകണ്ടത്തിൽ പി.പി. കലേശൻ (53), ഭാര്യ പ്രസന്ന എന്നിവർക്കാണ് മർദനമേറ്റത്. അയൽവാസിയായ പാറകണ്ടത്തിൽ വിപിൻ എന്ന അനുവാണ്​ (32) മർദിച്ചത്. മർദനത്തിൽ തലക്ക്​ ഗുരുതരമായി പരിക്കേറ്റ കലേശനെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. വിപിൻ കൈയിൽ കിട്ടിയ ബക്കറ്റ് ഉപയോഗിച്ച് കലേശന്‍റെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു. സംഭവം കണ്ടെത്തിയ ഭാര്യ പ്രസന്നക്കും മർദനമേറ്റു. ഒളിവിൽപോയ അനുവിനെ ഒരുമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക ഉപയോഗിച്ച് പൊലീസുകാർക്കു നേരെയും ഭീഷണിമുഴക്കിയ വിപിനെ ഏറെ സാഹസികമായാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്‍റെ പേരിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story