Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:43 AM IST Updated On
date_range 12 May 2022 5:43 AM ISTമാതൃകയായി വെള്ളൂരിലെ നഴ്സുമാർ
text_fieldsbookmark_border
ആഷിക് എം. അസീസ് വെള്ളൂർ: വ്യാഴാഴ്ച നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ അഭിമാന നിറവിലാണ് വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അമ്മയും കുഞ്ഞും വിഭാഗത്തിലെ നഴ്സുമാർ. സംസ്ഥാനത്തിന് തന്നെ മാതൃകയാകും തരത്തിലാണ് ഇവരുടെ പ്രവർത്തനം. വെള്ളൂരിലും പരിസരത്തും ആരോഗ്യ മേഖലയിൽ സ്തുത്യർഹ സേവനമാണ് ഇവർ നൽകുന്നത്. രോഗികളെ ശുശ്രൂഷിക്കുക എന്നതിനൊപ്പം രോഗങ്ങളിൽനിന്ന് തടയാനും ഇവർ പരിശ്രമിക്കുന്നുണ്ട്. വെള്ളൂരിലെ മെഡിക്കൽ ഓഫിസറായ ഡോ. ശാന്തിയുടെ നേതൃത്വത്തിലാണ് പബ്ലിക് ഹെൽത്ത് നഴ്സ് ഷൈലജ ബീവി, ജൂനിയർ പി.എച്ച്.എൻ സ്വപ്ന, സ്മിത, ലുലു, പാലിയേറ്റിവ് നഴ്സ് ജോമോൾ തുടങ്ങിയവരാണ് സജീവ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ കൈയടി നേടുന്നത്. നവജാതശിശുവിൽനിന്ന് തുടങ്ങുന്നു ഇവരുടെ പരിചരണം. വീടുകൾ സന്ദർശിച്ച് രോഗീപരിചരണവും പരിസരം വൃത്തിയാണെന്ന് ഉറപ്പാക്കൽ തുടങ്ങി പെൺകുട്ടികൾക്കായുള്ള ഹെൽത്ത് കൗൺസലിങ്, കൗമാരക്കാരുടെയും ഗർഭിണികളുടെയും നവജാതശിശുവിന്‍റെയും അമ്മയുടെയും ആരോഗ്യപരിചരണം, കുത്തിവെപ്പ് വരെ ഇവരാണ് ശ്രദ്ധിക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും കുഞ്ഞുങ്ങൾക്കുള്ള കുത്തിവെപ്പിന് സമീപിക്കാം. സ്വകാര്യ ആശുപത്രികളിൽ ഫീസ് ഈടാക്കി നൽകുന്ന കുത്തിവെപ്പ് ഇവിടെ സൗജന്യമായി നൽകും. 2018ലെ പ്രളയത്തിലും കോവിഡ് മഹാമാരിയുടെയും സമയത്ത് സ്തുത്യർഹമായ സേവനം ഇവരിൽനിന്നും ഉണ്ടായിട്ടുണ്ട്. ഇന്ന് നഴ്സ്ദിനം ആചരിക്കുമ്പോഴും അത് ഒഴിവാക്കി സ്വന്തം അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലാണിവർ. അർഹമായ സ്ഥാനക്കയറ്റം നൽകുക, കൂടുതൽ നിയമനങ്ങൾ നടത്തുക തുടങ്ങി ആവശ്യങ്ങളുന്നയിച്ച് തലസ്ഥാനത്ത് നഴ്സുമാർ നടത്തുന്ന രാപ്പകൽ സമരത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണിവർ നഴ്സ് ദിനം ആചരിക്കാതെ സേവനങ്ങളിൽ വ്യാപൃതരാകുന്നത്. പടം: KTG Nurse വെള്ളൂർ പി.എച്ച്.സിയിലെ നഴ്സുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story