Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊല്ലംപറമ്പിൽ വീടിന്...

കൊല്ലംപറമ്പിൽ വീടിന് ആഹ്ലാദമായി ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം

text_fields
bookmark_border
കൊല്ലംപറമ്പിൽ വീടിന് ആഹ്ലാദമായി ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്‌കാരം
cancel
പൊൻകുന്നം: ഈ വർഷത്തെ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം ലഭിച്ച ലിസി അച്ചൻകുഞ്ഞിന്റെ നേട്ടത്തിൽ എലിക്കുളം അഞ്ചാംമൈൽ കൊല്ലംപറമ്പിൽ കുടുംബത്തിനും ആഹ്ലാദം. ഇന്തോ-ടിബറ്റൻ ബോർഡർ ഫോഴ്‌സിലെ അസി. കമാൻഡന്റ്(മേട്രൺ) റാങ്കിലുള്ള ലിസി 34 വർഷത്തെ സേവനം തികക്കുമ്പോൾ ലഭിച്ച പുരസ്കാരത്തിന്റെ സന്തോഷത്തിലാണ് മകൾ ഗ്രീഷ്മയും ഭർത്താവ് ഡെയ്ൻ തോമസും ഉൾപ്പെടുന്ന കുടുംബം. തൃശൂർ ഗവ. നഴ്‌സിങ് കോളജിൽനിന്ന് പഠനം പൂർത്തിയാക്കി 1988ൽ ജോലിയിൽ കയറിയ ഇവർ ഇപ്പോൾ ഗ്രേറ്റർ നോയിഡയിൽ സെൻട്രൽ ആംഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ റഫറൽ ആശുപത്രിയിലാണ് സേവനമനുഷ്ഠിക്കുന്നത്. ജമ്മു-കശ്മീരിൽ ഏറ്റവുമധികം ഭീകരാക്രമണം നടന്ന 1993 മുതൽ 1996 വരെ ശ്രീനഗറിലെ ആശുപത്രിയിലായിരുന്നു സേവനം. 2006ൽ ഡൽഹിയിൽ ഡെങ്കിപ്പനി പടർന്നുപിടിച്ച വേളയിലും സേവനമേകി. ഐ.ടി.ബി.പി ഡയറക്ടർ ജനറലിന്റെ കമൻഡേഷൻ റോൾ ഉൾപ്പെടെ വിവിധ അവാർഡുകളും ലഭിച്ചിട്ടുണ്ട്. KTL VZR 2 Florence Niting girl Puraskaram ലിസി അച്ചൻകുഞ്ഞ് സേന യൂനിഫോമിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story