Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:42 AM IST Updated On
date_range 12 May 2022 5:42 AM ISTകടുത്തുരുത്തി-പിറവം റോഡ് നവീകരണം ഉടൻ ആരംഭിക്കും -എം.എൽ.എ
text_fieldsbookmark_border
പെരുവ: കടുത്തുരുത്തി-പിറവം റോഡിൽ പെരുവ മുതൽ കടുത്തുരുത്തി വരെ നവീകരിക്കുന്നതിനുള്ള വികസനപദ്ധതി പ്രതികൂല കാലാവസ്ഥ മൂലമാണ് തുടങ്ങാൻ കഴിയാത്തതെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. മന്ത്രി മുഹമ്മദ് റിയാസ് നിർമാണ ഉദ്ഘാടനം നടത്തിയതിനെത്തുടർന്ന് ഡിപ്പാർട്മെന്റ്തലത്തിലുള്ള നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ നടത്തിവരുകയാണ്. റോഡ് ടാറിങ്ങിന്റെ ലെവൽസ് ജോലികൾ പൂർത്തീകരിച്ച് സർക്കാറിന്റെ പരിശോധന വിഭാഗമായ ചീഫ് ടെക്നിക്കൽ എക്സാമിനർക്ക് റിപ്പോർട്ട് ചെയ്തു. ഇതിന്മേലുള്ള അനുമതി ഒരാഴ്ചക്കകം ലഭിക്കുന്നതാണ്. ഇതേതുടർന്ന് പ്രാഥമിക ജോലികൾ ആരംഭിക്കാൻ കഴിയും. മെച്ചപ്പെട്ട നിലവാരത്തിൽ ചെയ്യുന്ന ടാറിങ് ആയതുകൊണ്ട് മഴയില്ലാത്ത സമയത്ത് മാത്രമേ നടപ്പാക്കാൻ കഴിയുകയുള്ളൂ എന്ന സാങ്കേതിക പ്രശ്നമാണ് മുഖ്യമായും തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. തുടർച്ചയായി മഴയുണ്ടാകുന്ന സ്ഥിതിയാണെങ്കിൽ ഏതാനും ആഴ്ചകൂടി ടാറിങ് തുടങ്ങാൻ താമസ്സമുണ്ടാകുമെന്ന് എം.എൽ.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story