Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:42 AM IST Updated On
date_range 12 May 2022 5:42 AM ISTപനയമ്പാല പള്ളിക്ക് മുന്നിൽ അപകടങ്ങൾ പതിവ്
text_fieldsbookmark_border
കറുകച്ചാൽ: ആഴ്ചയിൽ മൂന്നും നാലും വാഹനങ്ങൾ മതിലിൽ ഇടിച്ചുമറിയും. മതിൽ വീണ്ടും കെട്ടി ദിവസങ്ങൾക്കുള്ളിൽ പിന്നെയും അപകടം. ഇതിനൊരു പരിഹാരം വേണമെന്നാണ് പനയമ്പാല സെന്റ് സെബാസ്റ്റ്യൻ പള്ളി അധികൃതരുടെ ആവശ്യം. കോട്ടയം-കോഴഞ്ചേരി റോഡിന്റെ ഭാഗമായ കറുകച്ചാൽ-നെടുങ്ങാടപ്പള്ളി റോഡിൽ പനയമ്പാലയിലെ എസ് ആകൃതിയിലുള്ള വളവിനോട് ചേർന്നാണ് പള്ളിവക സ്ഥലം. ഇവിടെ പാരിഷ്ഹൗസിന്റെ മുറ്റത്തേക്കാണ് വാഹനങ്ങൾ ഇടിച്ചുമറിയുന്നത്. കൊടുംവളവായതിനാൽ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് തെന്നി മതിലിടിച്ച് തകർത്ത ശേഷം മുറ്റത്തേക്കാണ് മറിയുന്നത്. റോഡ് അശാസ്ത്രീയമായി നിർമിച്ച ഇവിടെ വാഹനങ്ങൾ തെന്നിമറിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 50 അടി നീളവും 12 അടി ഉയരവുമുള്ള റോഡിന്റെ സംരക്ഷണഭിത്തി പള്ളിക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ഭീഷണിയാണെന്ന് കാട്ടി പള്ളി അധികൃതർ പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കും പരാതി നൽകി. കൽകെട്ടുകൾക്ക് വിള്ളലുണ്ട്. ഇവിടെ ക്രാഷ്ബാരിയറുകളില്ലാത്തതിനാൽ വാഹനങ്ങൾ വളവിൽ തെന്നി പള്ളിയുടെ മതിൽ ഇടിച്ചുതകർത്ത് മുറ്റത്തേക്ക് മറിയുകയാണ് പതിവ്. അപകടങ്ങൾ കുറക്കാൻ വളവ് നിവർക്കുകയോ, ഇരുവശത്തും വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുകയോ വേണം. പടം പനയമ്പാല സെന്റ് സെബാസ്റ്റ്യൻ പള്ളിവക പാരിഷ്ഹൗസിന്റെ മതിൽ വാഹനങ്ങളിടിച്ച് തകർന്ന നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
