Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവൻ ലഹരി വേട്ട; ഹാഷിഷ്...

വൻ ലഹരി വേട്ട; ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
വൻ ലഹരി വേട്ട; ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
cancel
camera_alt

മുഹമദ് തസ്ലീക്ക്, ഫൈസൽ

കൊല്ലം: പള്ളിത്തോട്ടത്ത് ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. വിദ്യാർഥികൾക്ക് വിൽപനയ്ക്കായി എത്തിച്ച 47 ഗ്രാം ഹാഷിഷ് ഓയിലും 130 ഗ്രാം കഞ്ചാവും പിടികൂടി.

പോളയത്തോട് വയലിൽ തോപ്പ് എഫ്.ആർ.എ.എ 34 ൽ എ. മുഹമദ് തസ്ലീക്ക് (29), പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ ഗാന്ധിനഗർ 129 എസ്. ഫൈസൽ (27) എന്നിവരാണ് പള്ളിത്തോട്ടം പൊലീസി‍െൻറ പിടിയിലായത്. പള്ളിത്തോട്ടം എച്ച് അൻഡ് സി കോമ്പൗണ്ടിന് സമീപം ഓട്ടോറിഷയിൽ സംശയകരമായ സാഹചര്യത്തിൽ പ്രതികളെ കണ്ട് പരിശോധന നടത്തിയപ്പോൾ മുഹമ്മദ് തസ്ലീക്കി‍െൻറ കൈയിൽ നിന്ന് ഹാഷിഷ് ഓയിലും ഫൈസലി‍െൻറ കൈവശം കഞ്ചാവും കണ്ടെത്തുകയായിരുന്നു.

പള്ളിത്തോട്ടം ഇൻസ്പെക്ടർ ഫയാസി‍െൻറ നേതൃത്വത്തിൽ എസ്.ഐമാരായ സുകേഷ്, ആർ. ജയകുമാർ, അനിൽ ബോസിൽ, സജീവ്, എ.എസ്.ഐമാരയ കൃഷ്ണകുമാർ, ബൈജു പി. ജറോം, എസ്.സി.പി.ഒമാരായ അനീഷ്, മനു, സീനു, സജു, സി.പി.ഒ മാരയ ജുഡ്, രീപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjaHashish Oilcannabis
News Summary - Youths nabbed with hashish oil and cannabis
Next Story