Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ
cancel

കൊ​ല്ലം: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി ശ​ക്തി​കു​ള​ങ്ങ​ര ഹാ​ർ​ബ​റി​ൽ​നി​ന്ന്​ മൂ​ന്ന്​ യു​വാ​ക്ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. 25,000 രൂ​പ വി​ല​വ​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ്​ ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന്​ പി​ടി​ച്ച​ത്. ശ​ക്തി​കു​ള​ങ്ങ​ര കു​റ​മ​ള​ത്തോ​പ്പ് വീ​ട്ടി​ൽ ബി​നോ​യി, ചാ​ത്ത​ന്നൂ​ർ മാ​മ്പ​ള്ളി​ക്കു​ന്ന് ജി​ജോ ജോ​ർ​ജ്, ശ​ക്തി​കു​ള​ങ്ങ​ര ടോ​ളി​ൽ വീ​ട്ടി​ൽ ഗോ​സ്​െ​ഫ്ര ജോ​സ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ജി​ല്ല ഡാ​ൻ​സാ​ഫ് ടീ​മും ശ​ക്തി​കു​ള​ങ്ങ​ര പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് അ​റ​സ്​​റ്റ്.

ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യാ​സ്​​പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട യു​വാ​ക്ക​ളെ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. വി​ൽ​പ​ന​ക്കാ​യി ഗോ​വ​യി​ൽ നി​ന്നെ​ത്തി​ച്ച മ​യു​ക്കു​മ​രു​ന്നാ​ണ് ഇ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. മേ​ഖ​ല​യി​ലെ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​ര​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

കൊ​ല്ലം പൊ​ലീ​സ്​ അ​സി. ക​മീ​ഷ​ണ​ർ ആ​ർ. അ​നി​ൽ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ എ​ൻ.​ആ​ർ. ജോ​സ്, സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ഡാ​ൻ​സാ​ഫ് സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ ജ​യ​കു​മാ​ർ.​ആ​ർ, ഡാ​ൻ​സാ​ഫ് ടീം ​അം​ഗം മ​നു തു​ട​ങ്ങി​യ​വ​ർ റെ​യ്​​ഡി​ൽ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും റെ​യ്ഡ് തു​ട​രു​മെ​ന്ന് ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresteddrugsYouths
News Summary - Youths arrested with drugs
Next Story