Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബസ് സ്റ്റാൻഡിൽ യുവാവിന്റെ പരാക്രമം; കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു
cancel

ബസ് സ്റ്റാൻഡിൽ യുവാവിന്റെ പരാക്രമം; കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു

text_fields
bookmark_border
Listen to this Article

കൊല്ലം: മദ്യ ലഹരിയിൽ ബസ് സ്റ്റാൻഡിൽ യുവാവിന്റെ പരാക്രമം. നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തു. കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.

മറ്റൊരു ബസിൽ സ്റ്റാൻഡിൽ വന്നിറങ്ങിയ ഭാരതീപുരം സ്വദേശി മണിക്കുട്ടനാണ് പരിഭ്രാന്തി പരത്തിയത്. യുവാവ് ഷർട്ട് ഊരി ഇടുപ്പിൽ കെട്ടിയ ശേഷം ബഹളമുണ്ടാക്കാൻ തുടങ്ങി. യാത്രക്കാരായ പലരുമായി ഇയാൾ വഴക്കിട്ടിരുന്നു. പിന്നീട് കല്ലെടുത്ത് നിർത്തിയിട്ടിരുന്ന ബസിന്റെ മുന്നിലെ ഗ്ലാസ് എറിഞ്ഞു തകർക്കുകയായിരുന്നു.

അടുർ ഡിപ്പോയിലെ ഓർഡിനറി ബസ് കായംകുളത്ത് പോകാനായി നിർത്തിയിട്ടതായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി യുവാവിനെ ഉടൻ പിടികൂടി കൈകാര്യം ചെയ്ത ശേഷം പുനലൂർ പൊലീസിന് കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth smashed the glass of the KSRTC bus in Punalur
Next Story