വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് റിമാൻഡിൽ
text_fieldsസബിൻ
കൊല്ലം: പ്ലസ് ടു വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ ശേഷം ഗർഭം അലസിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിലായി. കാവനാട് അരവിള കുസുമാലയത്തിൽ സബിൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച നഗരത്തിലെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് രണ്ട് പ്ലസ്ടു വിദ്യാർഥിനികളെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തിയപ്പോഴാണ് ബലാത്സംഗവിവരം പുറത്തറിഞ്ഞത്.
പെൺകുട്ടിയെ സോഷ്യൽ മീഡിയയിലുടെ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് ഹോസ്റ്റലിൽ നിന്ന് കടത്തികൊണ്ട് പോയി പ്രതിയുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായതോടെ പ്രതിയുടെ അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഗർഭം അലസിപ്പിക്കുകയായിരുന്നു. കൊല്ലം അസിസ്റ്റന്റ് കമീഷണർ എ. അഭിലാഷിന്റെ നിർദേശാനുസരണം കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.