എക്സൈസ് സംഘത്തിന്റെ വിലങ്ങ് തട്ടിപ്പറിച്ച് ഓടിയ യുവാവ് അറസ്റ്റിൽ
text_fieldsമഹേഷ്
കുന്നിക്കോട്: കേസന്വേഷണത്തിനെത്തിയ എക്സൈസ് സംഘത്തിെൻറ കൈയിൽനിന്ന് വിലങ്ങ് തട്ടിപ്പറിച്ച് ഓടിയ യുവാവ് അറസ്റ്റിലായി. മഞ്ഞക്കാല പാറവിള വീട്ടിൽ മഹേഷ് (24) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകീട്ട് തലവൂർ പാറക്കടവിലാണ് സംഭവം. കഞ്ചാവ് വിൽപന നടത്തുന്നവരുടെ വിവരം ലഭിച്ചതനുസരിച്ച് എക്സൈസ് റെയിഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
സ്ഥിരം വിൽപനക്കാരനായ വടക്കേപുര ചരുവിള വീട്ടിൽ സാബുവിനെ അന്വേഷണസംഘം പിടികൂടി. ഇയാളെ വിലങ്ങണിയിക്കാൻ തുടങ്ങവെയാണ് മഹേഷ് ഓടിവന്ന് വിലങ്ങ് തട്ടിപ്പറിച്ച് ഓടിയത്. എക്സൈസ് അന്വേഷണം നടത്തിയെങ്കിലും കണ്ടുകിട്ടില്ല. തുടർന്ന് കുന്നിക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച രാത്രിയോടെ മഹേഷിനെ കണ്ടെത്തുകയായിരുന്നു.

