Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രായം കുറച്ച്​,...

പ്രായം കുറച്ച്​, കൊല്ലം പിടിക്കാൻ മുന്നണികൾ

text_fields
bookmark_border
പ്രായം കുറച്ച്​, കൊല്ലം പിടിക്കാൻ മുന്നണികൾ
cancel
camera_alt

യുവ സ്ഥാനാർഥികൾ: 1. ബിച്ചു 2. ആശാകൃഷ്​ണൻ 3. ഫാറൂഖ്​ നിസാർ 4. പ്രിജി ശശിധരൻ 5. സച്ചിൻദാസ് 6. അനന്തലക്ഷ്​മി 7. യു. പവിത്ര 8. അനന്തുപിള്ള 9. കൃപ 10. കീർത്തി പ്രശാന്ത് 11. എസ്. ശ്രുതി

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിൽ കൊല്ലം പിടിക്കാൻ മൂന്നു മുന്നണികളും രംഗത്തിറക്കിയവരുടെ കൂട്ടത്തിൽ തലയുയർത്തി യുവനിര​. സ്ഥാനാർഥികളുടെ പ്രായക്കുറവിൽ, ജില്ല പിടിക്കാനുള്ള ​ശ്രമത്തിലാണ്​ മുന്നണികൾ. ഡി.വൈ.എഫ്​.​െഎ, യൂത്ത്​ കോൺഗ്രസ്​, എ.​​െഎ.വൈ.എഫ്​, യുവമോർച്ച​ തലത്തിൽനിന്ന്​ എസ്​.എഫ്​.​െഎ, കെ.എസ്​.യു, എ.​െഎ.എസ്​.എഫ്​, എ.ബി.വി.പി നിരയിലേക്കിറങ്ങി വിദ്യാർഥി നേതാക്കളെയും എല്ലാവരും മത്സരരംഗത്തിറക്കിയിട്ടുണ്ട്​. മത്സരപ്രായമായ 21ലേക്ക്​ 'കാലെടുത്തു​െവച്ചവർ' മുതൽ രംഗത്തുണ്ട്​.

ഒാച്ചിറ പഞ്ചായത്ത്​ പത്താം വാർഡിലെ സി.പി.എം സ്ഥാനാർഥി ആര്യാബാബുവാണ്​ കൂട്ടത്തിലെ 'ബേബി'. 1999 സെപ്​റ്റംബർ 11ന്​ ജനിച്ച ആര്യക്ക്​ പ്രായം 21 വയസ്സും രണ്ടു മാസവും. ഡി.വൈ.എഫ്​.​െഎ പ്രവർത്തകയാണ്​. കൊല്ലം കോർപറേഷൻ കടപ്പാക്കട ഡിവിഷനിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി വി.ആർ. കൃപക്ക്​ പ്രായം 21 വയസ്സും നാലുമാസവുമാണ്​. കൊല്ലം എസ്​.എൻ ലോ കോളജിലെ ഏഴാം സെമസ്​റ്റർ വിദ്യാർഥിയും എ.ബി.വി.പി പ്രവർത്തകയുമാണ്​.

മുഖത്തല ​േബ്ലാക്ക്​ പഞ്ചായത്ത്​, കേരളപുരം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫിലെ ഫറൂഖ്​ നിസാറിന്​ പ്രായം 21 വയസ്സും ആറുമാസവും. തിരുവനന്തപുരം ലോ അക്കാദമി വിദ്യാർഥിയായ ഫറൂഖ്​ എ.​െഎ.എസ്​.എഫ്​ ജില്ല കമ്മിറ്റി അംഗമാണ്​.

22 കാരായ രണ്ടുപേർ ഇടമുളക്കൽ ഗ്രാമപഞ്ചായത്തിലും അഞ്ചൽ ബ്ലോക്കിലും രംഗത്തുണ്ട്​. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തടിക്കാട് മൂന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായ എസ്. ശ്രുതി ആയുർവേദ നഴ്സിങ്​ വിദ്യാർഥിനിയാണ്​. കെ.എസ്.യു പ്രവർത്തകയാണ്. അഞ്ചൽ ബ്ലോക്കിലെ അറയ്ക്കൽ ഡിവിഷനിലെ സി.പി.എം സ്ഥാനാർഥി കീർത്തി പ്രശാന്ത്​ എം.ബി.എ വിദ്യാർഥിനിയാണ്​.

കോർപറേഷൻ കടപ്പാക്കട ഡിവിഷനിലെതന്നെ യു.ഡി.എഫ്​ സ്ഥാനാർഥി ആശാകൃഷ്​ണനാണ്​ യു.ഡി.എഫി​ലെ ഇളയയാൾ. കെ.എസ്​.യു ജില്ല ജനറൽ സെക്രട്ടറിയാണ്​. കച്ചേരി ഡിവിഷനിൽനിന്ന്​ മത്സരിക്കുന്ന ബിച്ചു കൊല്ലമാണ്​ യു.ഡി.എഫിലെ മറ്റൊരു വിദ്യാർഥി നേതാവ്​. കെ.എസ്​.യു കൊല്ലം അസംബ്ലി മണ്ഡലം പ്രസിഡൻറാണ്​.

എസ്​.എഫ്​.​െഎ ജില്ല നേതൃനിരയിൽനിന്ന്​ നാലുപേരാണ്​ രംഗത്തുള്ളത്​. ജില്ല സെക്രട്ടറി അനന്തുപിള്ള ജില്ല പഞ്ചായത്ത്​ തലവൂർ ഡിവിഷനിൽനിന്നും സംസ്ഥാന കമ്മിറ്റി അംഗം യു. പവിത്ര കോർപറേഷൻ തിരുമുല്ലവാരം ഡിവിഷനിൽനിന്നും ജില്ല കമ്മിറ്റി അംഗങ്ങളായ സച്ചിൻ ദാസ്​ മയ്യനാട് പഞ്ചായത്ത്​ വെള്ളമണൽ വാർഡിലും അനന്തലക്ഷ്​മി കടയ്​ക്കൽ പഞ്ചായത്ത്​ തു​േമ്പാട്​ വാർഡിൽനിന്നും മത്സരിക്കുന്നു.

ഡി.വൈ.എഫ്​.​െഎ ജില്ല കമ്മിറ്റിയിൽനിന്ന്​ 14 പേർ മത്സരരംഗത്തുണ്ട്​. എ.​െഎ.എസ്​.എഫ്​ സംസ്ഥാന വൈസ്​ പ്രസിഡൻറും ബി.എഡ്​ വിദ്യാർഥിനിയുമായ പ്രിജി ശശിധരൻ ജില്ല പഞ്ചായത്ത്​ നെടുമ്പന ഡിവിഷനിൽനിന്ന്​ എൽ.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിക്കുന്നു. എ.​െഎ.വൈ.എഫ്​, എ.​െഎ.എസ്​.എഫ്​ നിരയിൽനിന്ന്​ പതിനഞ്ചോളം ​പേർ രംഗത്തുണ്ട്​. കൊല്ലം കോർപറേഷനിൽ ബി.ജെ.പി യുവനിരയിൽനിന്ന്​ 12 പേരെയാണ്​ നിർത്തിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamPanchayt election 2020Youth candidate
News Summary - youth candidates in kollam
Next Story