എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsസന്ദേശ് എസ്. നായർ,
ആദർശ്
കൊല്ലം: എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. പരവൂർ പൂതക്കുളം ലതാ മന്ദിരത്തിൽ സന്ദേശ് എസ്.നായർ, ഉൗന്നിൻമൂട് വെക്കുളം നന്ദനത്തിൽ ആദർശ് എന്നിവരാണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദേശിനെ കസ്റ്റഡിയിലെടുക്കാനായി വെസ്റ്റ് പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
കൊല്ലം കോടതി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കാറിനുള്ളിൽ കണ്ട സന്ദേശിനേയും ആദർശിനേയും ദേഹ പരിശോധന നടത്തിയപ്പോൾ 1.3 ഗ്രാം എം.ഡി.എം.എ യും, 10.2 ഗ്രാം കഞ്ചാവും കണ്ടെത്തി. ഒന്നാം പ്രതിയായ സന്ദേശിനെതിരെ പരവൂർ പൊലീസ് സ്റ്റേഷനിൽ നരഹത്യാശ്രമം ഉൾപ്പടെ രണ്ട് കേസും വർക്കല സ്റ്റേഷനിൽ എൻ.ഡി.പി.എസ് നിയമപ്രകാരം ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാം പ്രതിയായ ആദർശിനെതിരെ ലഹരി മരുന്ന് ഉപയോഗിച്ചതിന് ഒരു കേസും നിലവിലുണ്ട്.
കൊല്ലം വെസ്റ്റ് ഇൻസ്പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ഹസ്സൻകുഞ്ഞ്, ജയലാൽ, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒ മാരായ ഷൈജു ബി. രാജ്, മാഹിൻ, ദീപേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

