എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsകരുനാഗപ്പള്ളി: വിൽപനക്കായി എത്തിച്ച 14.702 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. കരുനാഗപ്പള്ളി തഴവ പൊയ്കയിൽ വീട്ടിൽ അജ്മൽ ഷാ (22) ആണ് കരുനാഗപ്പള്ളി സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെ പിടിയിലായത്. ബംഗളൂരുവിൽനിന്ന് കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വിൽപനക്കായി എത്തിച്ച എം.ഡി.എം.എ ആണ് പിടികൂടിയത്.
അന്തർ സംസ്ഥാനത്ത് നിന്ന് മയക്കുമരുന്ന് എത്തിക്കുന്നതായി ഡാൻസാഫ് സംഘത്തിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച വൈകീട്ട് 5.30ന് തൊടിയൂർ കസൂർമുക്ക് എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കരുനാഗപ്പള്ളി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

