സംഘര്‍ഷം തടയാന്‍ ചെന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
text_fieldsഓച്ചിറ: ഇരുകൂട്ടര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നത് കണ്ട് പിടിച്ചുമാറ്റാന്‍ ശ്രമിച്ചയാളെ തലക്കടിച്ച് കൊലപ്പെടു ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഴീക്കല്‍ തലസ്ഥാനം കടയില്‍ കിഴക്കതില്‍ കിരണ്‍ (27) ആണ് ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. വലിയഴീക്കല്‍ പാലത്തിന് സമീപം കിരണും മറ്റു ചിലരും തമ്മില്‍ വാക്കേറ്റവും അടിപിടിയും നടക്കുന്നത് കണ്ട ആലപ്പാട് കുഴിത്തുറ മുറിയില്‍ തങ്കയ്യത്തു വീട്ടില്‍ സ്മിജേഷ് ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു.
ഇതിന്‍റെ വിരോധത്തില്‍ കിരണ്‍ സ്മിജേഷിനെ അസഭ്യം പറയുകയും കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. സ്മിജേഷിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്മിജേഷ് ഓച്ചിറ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കിരണിനെതിരെ ഓച്ചിറ പൊലീസ് സ്റ്റേഷനിലും തിരുവനന്തപുരം റെയിൽവേ പൊലീസ് സ്റ്റേഷനിലും വേറെയും കേസുകള്‍ നിലവിലുണ്ട്.
ഓച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്.ഐമാരായ നിയായസ്, മുന്തിരി സ്വാമിനാഥ്, ഷരീഫ്, എ.എസ്.ഐമാരായ സന്തോഷ്, സുനില്‍, എസ്.സി.പി.ഒ കനീഷ്, സി.പി.ഒ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

