Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്ഷേത്രത്തിൽ...

ക്ഷേത്രത്തിൽ സ്​ത്രീകളുടെ മാല മോഷ്​ടിച്ച യുവതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ മീ​ന, മി​നി​യ​മ്മ, പാ​പ്പാ​ത്തി

ഇ​ര​വി​പു​രം: കൂ​ന​മ്പാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ സ്​​ത്രീ​ക​ളു​ടെ മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ൽ സ​ഹോ​ദ​രി​മാ​രാ​യ മൂ​ന്ന്​ ത​മി​ഴ്​ യു​വ​തി​ക​ൾ പി​ടി​യി​ൽ. തൂ​ത്തു​ക്കു​ടി അ​ണ്ണാ​ന​ഗ​ർ ന​മ്പ​ർ 87ൽ ​പാ​പ്പാ​ത്തി (28), മീ​ന (29), മി​നി​യ​മ്മ (40) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 11ന്​ ​ഉ​ച്ച​ക്ക്​ 12.30ന് ​ക്ഷേ​ത്ര​ത്തി​ലെ തീ​ർ​ഥം വാ​ങ്ങു​ന്ന തി​ര​ക്കി​നി​ട​യി​ലാ​ണ്​ മൂ​വ​ർ​സം​ഘം ര​ണ്ട് യു​വ​തി​ക​ളു​ടെ നാ​ല​ര​പ്പ​വ​ൻ വീ​തം തൂ​ക്കം​വ​രു​ന്ന ര​ണ്ട് മാ​ല​ക​ൾ ക​വ​ർ​ന്ന​ത്. മാ​ല ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ ജി​ല്ല​യി​ലെ എ​ല്ല ​​പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ലേ​ക്കും പ​ട്രോ​ളി​ങ്​ സം​ഘ​ങ്ങ​ൾ​ക്കും അ​യ​ച്ചു​ന​ൽ​കി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സ് ​ഇ​വ​രെ സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പൊ​ലീ​സി​ന് കൈ​മാ​റി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templegoldarreststealing case
News Summary - Young women arrested for stealing women's necklaces in the temple
Next Story