Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവതിയെയും രണ്ട്...

യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്ന് ആഴ്ച; പൊലീസ്അനാസ്ഥയെന്ന് നാട്ടുകാർ

text_fields
bookmark_border
യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്ന് ആഴ്ച; പൊലീസ്അനാസ്ഥയെന്ന് നാട്ടുകാർ
cancel
camera_alt

അഞ്ജു രാജ് മക്കളായ ഇനൽ, ഇനിയ

ശാസ്‌താംകോട്ട: യുവതിയെയും രണ്ട് മക്കളെയും കാണാതായിട്ട് മൂന്ന് ആഴ്ച പിന്നിടുമ്പോഴും കണ്ടെത്താൻ നടപടി ഇല്ലെന്ന് പരാതി. മൈനാഗപ്പള്ളി കല്ലേലിഭാഗം ഇജാസ് ലാൻഡിൽ ഇജാസിന്‍റെ ഭാര്യ അഞ്ജു രാജിനെയും മക്കളായ ഇനൽ (ഏഴ്), ഇനിയ (നാല്) എന്നീ പെൺകുട്ടികളെയുമാണ് ജൂൺ ഒന്നിന് കാണാതായത്. ഭർത്താവ് ഇജാസുമായുണ്ടായ വഴക്കിനെ തുടർന്ന് മൈനാഗപ്പളളിൽ നിന്ന് കുട്ടികളെ കൂട്ടി അഞ്ജു രാജ് പോയതായാണ് കുടുംബം പറയുന്നത്. പിറ്റേ ദിവസം കരുനാഗപ്പള്ളി പൊലീസിൽ പരാതി കൊടുത്തതിനെ തുടർന്നുള്ള അന്വേഷണത്തിൽ മൂന്നിന് തിരുവന്തപുരം തമ്പാനൂർ ബസ് സ്റ്റാൻഡിലെ സി.സി ടി.വി കാമറയിൽ ഇവരുടെ ദൃശ്യം കണ്ടതായി അറിഞ്ഞു. തിരുവനന്തപുരത്തേക്ക് അന്വേഷണം കേന്ദ്രികരിച്ചു നടത്തിയതിൽ ശംഖുമുഖം ബീച്ചിലും ബീമാപള്ളി പരിസരത്തും കണ്ടതായി പൊലീസിന് അറിവ് കിട്ടി.

ഫോൺ എടുക്കാതെ പോയതിനാൽ ലൊക്കേഷൻ മനസ്സിലാക്കി ഇവരെ കണ്ടെത്താൻ പ്രയാസം നേരിടുന്നവെന്ന് പൊലീസ് പറയുന്നു. കൊല്ലം എസ്.പിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുത്തിട്ടും ഉൗർജിതമായ അന്വേഷണം നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും പരാതി. പോരുവഴി ഇടയ്ക്കാട് തെക്ക് അനന്തു ഭവനത്തിൽ രാജുവിന്‍റെയും സുജാതയുടെയും മകളാണ് അഞ്ജു രാജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missingKollamlocalnews
News Summary - Young woman and her two children missing for three weeks; locals allege police negligence
Next Story