ബിവറേജസ് ഷോപ്പിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പിടിയിൽ
text_fieldsബിജു
കൊല്ലം: ആശ്രാമം ബിവറേജസ് കോർപറേഷെൻറ സെൽഫ് സർവിസ് പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിലായി. വാളത്തുംഗൽ സരയൂ നഗർ 190 മണക്കര വയലിൽവീട്ടിൽ രോമാഞ്ചം ബിജു എന്ന ബിജു (32) ആണ് പിടിയിലായത്.
കഴിഞ്ഞ 23ന് രാത്രി 8.45ന് ഷോപ്പിനുള്ളിൽ വന്ന യുവാവ് 910 രൂപ വിലവരുന്ന മദ്യക്കുപ്പി വസ്ത്രത്തിൽ ഒളിപ്പിച്ചു. തുടർന്ന് മദ്യം വാങ്ങാൻ എത്തിയവരുമായി സൗഹൃദം പങ്കിട്ട് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് ഇയാൾ കൗണ്ടറിലൂടെ പുറത്ത് കടന്നു. മോഷണ വിവരം മനസ്സിലാക്കിയ ജീവനക്കാർ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് യുവാവിനെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കൊല്ലം പോളയത്തോട് നിന്ന് പിടികൂടി. മദ്യാസക്തിയെ തുടർന്നാണ് മോഷണം നടത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.
കൊല്ലം ഈസ്റ്റ് പൊലീസ് സബ് ഇൻസ്പെക്ടർമാരായ ആർ. രതീഷ്കുമാർ, പ്രമോദ്കുമാർ, ശിവദാസൻപിള്ള, സി.പി.ഒ രമേശ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

