പോക്സോ കേസിൽ യുവാവ് അറസ്റ്റില്‍
text_fieldsഅഞ്ചാലുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കുഴിയം ഈഴംതറ വിഷ്ണു ഭവനത്തില്‍ സുജിത്ത് ആണ് (21) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി മുന്‍ പരിചയത്തിലായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ഇയാള്‍ക്കെതിരെ ബാലനീതി നിയമത്തിലേയും പോക്സോയിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ വീട്ടിനു സമീപത്തുനിന്നും പൊലീസ് പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ ദേവരാജന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ബി. ശ്യാം, എം. ഷബ്ന, ലഗേഷ്കുമാര്‍, എ.എസ്.ഐമാരായ രാജേഷ്, ഓമനക്കുട്ടന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

