Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭാര്യയെ കൊലപ്പെടുത്താൻ...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
cancel
camera_alt

പ്രതി നന്ദകുമാർ

അഞ്ചൽ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് സംഭവം. ഏരൂർ ആയിരനല്ലൂർ കല്യാണി മുക്കിന് സമീപം നന്ദനത്തിൽ നന്ദകുമാർ (45) ആണ് അറസ്റ്റിലായത്. ഭാര്യ സിമി (40), മകൻ എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിമിയുടേയും മകന്റെയും പണയം വെച്ച സ്വർണാഭരണങ്ങൾ തിരികെ എടുക്കുന്നതിനെപ്പറ്റിയുണ്ടായ വാക്കുതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെത്തുടർന്ന് നന്ദകുമാർ ഭാര്യയെ കഴുത്തിന് കുത്തിപ്പിടിച്ച് മുറ്റത്തേക്ക് തളളുകയും നിലത്തു വീണുകിടന്ന ഭാര്യയെ നന്ദകുമാർ ക്രൂരമായി മർദിക്കുകയും ചെയ്തു. ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ ഫോണിൽ വിളിച്ചറിയിക്കുന്നതിനിടെ നന്ദകുമാർ അടുത്തെത്തി കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടി വന്ന പ്രായപൂർത്തിയാകാത്ത മകനും പരിക്കേറ്റു. യുവതിയുടെ നെഞ്ചിലും കക്ഷത്തിന് താഴെയും ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. ഇവരെ പരിസരവാസികൾ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പൊലീസ് പ്രതിക്കെതിരെ വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസെടുത്തു. തുടർന്ന് അറസ്റ്റ് ചെയ്ത് നന്ദകുമാറിനെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamlocalnewsCrime
News Summary - Young man arrested for trying to murder his wife
Next Story