Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ
cancel
camera_alt

പ്ര​വീ​ൺ, അ​നി​യ​ൻ​കു​ഞ്ഞ്


കൊ​ല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ട് പോ​യ യു​വാ​വും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളും അ​റ​സ്​​റ്റി​ൽ. വ​ർ​ക്ക​ല ഇ​ട​വ അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ മ​ങ്ങാ​ട് ച​രു​വി​ള വീ​ട്ടി​ൽ പി. ​പ്ര​വീ​ൺ (20), അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര തെ​ക്ക് എ​സ്.​വി.​എം മാ​ർ​ക്ക​റ്റ് മം​ഗ​ല​ശ്ശേ​രി കി​ഴ​ക്കും​ത​ല കെ. ​അ​നി​യ​ൻ​കു​ഞ്ഞ് (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ വ​ർ​ക്ക​ല സ്വ​ദേ​ശി വി​വാ​ഹം ക​ഴി​ക്ക​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു. മാ​താ​വ്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പെ​ൺ​കു​ട്ടി​യെ​യും യു​വാ​വി​യെ​യും ക​ട​യ്ക്ക​ലി​ൽ​നി​ന്ന് പൊ​ലീ​സ്​ പി​ടി​കൂ​ടി.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പെ​ൺ​കു​ട്ടി മ​ജി​സ്​േ​ട്ര​റ്റി​ന്​ മു​ന്നി​ലാ​ണ്​ അ​നി​യ​ൻ​കു​ഞ്ഞ് എ​ന്ന​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി മൊ​ഴി ന​ൽ​കി​യ​ത്. ഇ​യാ​ളെ വ​ട​ക്കും​ത​ല​നി​ന്ന്​ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി ഷൈ​നു തോ​മ​സിെൻറ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​നി​സാ​മു​ദ്ദീ​ൻ, എ​സ്.​ഐ​മാ​രാ​യ സു​കേ​ശ്, നൗ​ഫ​ൽ, മ​ദ​ന​ൻ, എ.​എ​സ്.​ഐ ഗോ​പാ​ല​കൃ​ഷ്ണ​ൻ, എ​സ്.​സി.​പി.​ഒ ബി​ന്ദു, സി.​പി.​ഒ​മാ​രാ​യ റോ​യി​സേ​ന​ൻ, സ​ബി​ത​ബീ​ഗം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kidnappingarrested
News Summary - Young man arrested for kidnapping a girl
Next Story