കഞ്ചാവുചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ
text_fieldsറോബിൻ
കൊല്ലം: കഞ്ചാവുചെടി നട്ടുവളർത്തി പരിപാലിച്ചുവന്ന യുവാവ് അറസ്റ്റിലായി. കച്ചിക്കടവ് കടപ്പുറത്തു റോബിൻ (33) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബി. വിഷ്ണു, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ആർ. അനീഷ്, എസ്.എസ്. ശ്രീനാഥ്, ബി.എസ്. അജിത്ത്, ആർ. നിധിൻ, ജൂലിയൻ ക്രൂസ്, വനിത സിവിൽ എക്സൈസ് ഓഫിസർ സ്നേഹ സാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

