പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ
text_fieldsപ്രീജു പ്രസാദ്
കൊല്ലം: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയാൾ പിടിയിലായി. കടയ്ക്കൽ വയല പ്രസാദ് ഭവനിൽ ഉണ്ണിക്കുട്ടൻ എന്ന പ്രീജു പ്രസാദ് (22) ആണ് ചവറ തെക്കുംഭാഗം പൊലീസിെൻറ പിടിയിലായത്. തിങ്കളാഴ്ച പുലർച്ച ഒന്നിന് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി രഹസ്യമായി കടത്തിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇയാളെയും പെൺകുട്ടിയെയും പുലർച്ച മൂന്നോടെ കടയ്ക്കലുള്ള യുവാവിെൻറ ബന്ധുവീട്ടിൽ നിന്ന് പിടിയിലായത്.
ഇയാൾക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിനുമാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നേരിട്ടുള്ള മേൽ നോട്ടത്തിൽ കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ്, തെക്കുഭാഗം ഇൻസ്പെക്ടർ എം. ദിനേശ്കുമാർ, എസ്.ഐ സുജാതൻപിള്ള, എ.എസ്.ഐമാരായ രണദേവൻ, എം. സജികുമാർ, സി.പി.ഒ ഷാലൂ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

