Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉറങ്ങാൻ കിടന്ന...

ഉറങ്ങാൻ കിടന്ന തൊഴിലാളി അടുത്ത കെട്ടിടത്തിന്റെ മുകളിൽ വീണ് പരിക്ക്

text_fields
bookmark_border
ഉറങ്ങാൻ കിടന്ന തൊഴിലാളി അടുത്ത കെട്ടിടത്തിന്റെ മുകളിൽ വീണ് പരിക്ക്
cancel
camera_alt

ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ ജോലിക്കെത്തിയ നെടുമങ്ങാട് സ്വദേശി ഉറക്കത്തിൽ തൊട്ടടുത്ത കെട്ടിടത്തിന്റെ മുകളിലേക്ക് വീണ് ഗുരുതരപരിക്കേറ്റു. മറ്റ് തൊഴിലാളികളോടൊപ്പം ചൂട് കാരണം മൂന്നാമത്തെ നിലയുടെ മുകളിലായിരുന്നു ഉറങ്ങാൻ കിടന്നിരുന്നത്. ഇവർ കിടന്ന കെട്ടിടത്തിന്റെ മുകളിൽ സൈഡ് ഭിത്തി കെട്ടാത്തതിനാൽ നിരപ്പായി കിടക്കുന്ന സ്ഥിതിയിലായിരുന്നു.

ഞായറാഴ്ച രാവിലെ കൂടെയുള്ളവർ എഴുന്നേറ്റപ്പോഴാണ് തംബുരു എന്ന തൊഴിലാളിയെ കാണാതായത് ശ്രദ്ധയിൽ പെട്ടത്. അന്വേഷിച്ചപ്പോഴാണ് ഇവർ കിടന്നുറങ്ങിയിരുന്ന കെട്ടിടത്തിന്‍റെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രി ഒന്നാമത്തെ നിലയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.

ശാസ്താംകോട്ടയിൽനിന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി അപകടത്തിൽപെട്ടയാളെ താഴെ എത്തിച്ച് അവരുടെ വാഹനത്തിൽ തന്നെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsKollam NewsKerala NewsLatest News
News Summary - Worker who was sleeping falls off the top of a nearby building and is injured
Next Story