Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമ​റ്റൊ​രാ​ളെ വി​വാ​ഹം...

മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തിന് യുവതിയു​ടെ വീ​ടി​ന്​ തീ​യി​ട്ടു; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തിന് യുവതിയു​ടെ വീ​ടി​ന്​ തീ​യി​ട്ടു; യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

അ​ഖി​ൽ

കൊ​ല്ലം: മ​റ്റൊ​രാ​ളെ വി​വാ​ഹം ക​ഴി​ച്ച​തിെൻറ പ്ര​തി​കാ​ര​മാ​യി മുൻ കാ​മു​കി​യു​ടെ വീ​ടി​ന് തീ​യി​ട്ട യു​വാ​വി​നെ കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ത​ട്ടാ​ര്‍കോ​ണം മേ​ലൂ​ട്ട്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം മ​ന​ക്ക​ര തൊ​ടി​യി​ല്‍ അ​ഖി​ലാ​ണ് (26) പി​ടി​യി​ലാ​യ​ത്.

പൊ​ലീ​സ് പ​റ​യു​ന്ന​ത്: പ്ര​തി പെ​ണ്‍കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ പെ​ണ്‍കു​ട്ടി തൃ​ശൂ​രി​ലെ ജ്വ​ല്ല​റി​യി​ല്‍ ജീ​വ​ന​ക്കാ​രി​യാ​യി. അ​വി​ടെ​െ​വ​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​വു​ക​യും വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് വ​യ​നാ​ട്ടി​ല്‍ താ​മ​സ​മാ​യി. ക​ഴി​ഞ്ഞ മാ​ർച്ച് എ​ട്ടി​ന് ഇ​രു​വ​രും കി​ളി​കൊ​ല്ലൂ​രി​ലെ വീ​ട്ടി​ലെ​ത്തി. ഇ​ത​റി​ഞ്ഞ യു​വാ​വ് ദ​മ്പ​തി​ക​ളെ മ​ര്‍ദി​ച്ചു. അ​ന്ന് ത​ന്നെ തി​രി​ച്ച് ദ​മ്പ​തി​ക​ള്‍ വ​യ​നാ​ട്ടി​ലേ​ക്ക് പോ​യി.ഈ ​സ​മ​യം മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ഇ​വ​രു​ടെ വീ​ടി​ന് തീ​യി​ട്ട ശേ​ഷം ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

പ്ര​തി കി​ളി​കൊ​ല്ലൂ​രി​ല്‍ എ​ത്തി​യെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് സി.​ഐ എ​ച്ച്. മു​ഹ​മ്മ​ദ്ഖാ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌.​ഐ​മാ​രാ​യ അ​നീ​ഷ്, ശ്രീ​നാ​ഥ്, ഗ്രേ​ഡ് എ​സ്.​ഐ ജാ​ന​സ് പി. ​ബേ​ബി എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:set on firearrested
News Summary - woman's house set on fire; youth arrested
Next Story