യുവതിയുടെ മരണം: പൊലീസ് ഒളിച്ചുകളിക്കുന്നു
text_fieldsകുണ്ടറ: ഭർതൃഗൃഹത്തിൽ താമസിച്ചിരുന്ന യുവതി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ പൊലീസ് ഒളിച്ചുകളിക്കുന്നതായി പരാതി. പൊലീസ് കണ്ടെടുത്ത നോട്ട് ബുക്കിലേയും ഫോണിലെയും വിവരങ്ങളെ കുറിച്ചുള്ള അന്വേഷണം മുന്നോട്ട് േപാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
നിർധന കുടുംബാംഗമായ യുവതിയെ പണത്തിെൻറ പേരിൽ മാനസികമായി നിരന്തരം അസ്വസ്ഥപ്പെടുത്തിയിരുന്നതായും മരണദിവസം രാവിലെ യുവതി ഭർത്താവിനോട് വാട്സ്ആപ്പിൽ നടത്തിയ ആശയ വിനിമയത്തിലും മാനസിക പീഡനം സഹിക്കാതെയാണ് പോകുന്നതെന്നും നല്ല സമ്പത്തുള്ളയാളെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കണമെന്ന സന്ദേശവും ഉണ്ടായിരുന്നതായി സഹോദരി മാധ്യങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
രേവതിയുടേത് തീരെ നിർധന കുടുംബമായതിനാൽ നീതി ലഭിക്കുമോ എന്ന സംശയത്തിലാണ് നാട്ടുകാർ. കിഴക്കേകല്ലട പൊലീസ് അസ്വാഭാവിക മരണത്തിൽ കേെസടുത്തു.

