ലഹരിക്കടത്തു കേസുകളിൽ പ്രതിയായ യുവതി കരുതൽ തടങ്കലിൽ
text_fieldsഅനില
കൊല്ലം: എം.ഡി.എം.എ കടത്തിയ കേസുകളിൽ പ്രതിയായ യുവതിയെ കരുതൽ തടങ്കലിലാക്കി. കൊല്ലം, വെള്ളിമൺ, ഇടവട്ടം ചേരിയിൽ ശൈവം വീട്ടിൽ അനിലാ രവീന്ദ്രനെ (33) യാണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിലാക്കിയത്. രാസ ലഹരി കടത്തിയ കേസുകളിൽ പ്രതിയാണ്.
മൂന്ന് വർഷം മുമ്പ് തൃക്കാക്കര സ്റ്റേഷനിൽ ഹാഷിഷ് ഓയിലുമായി പിടികൂടിയ കേസിലും നാലുമാസം മുമ്പ് ശക്തികുളങ്ങര ആൽത്തറമൂട് ജങ്ഷനിൽ എം.ഡി.എം.എ പിടികൂടിയ കേസിലും പ്രതിയാണ്. അനിലാ രവീന്ദ്രൻ നിരന്തരം ലഹരി കടത്തുന്ന വ്യക്തിയാണെന്നും അതിനാൽ കരുതൽ തടങ്കലിലാക്കേണ്ടതിന്റെ ആവശ്യകത കാണിച്ച് കൊല്ലം സിറ്റി പൊലീസ് കമീഷണർ കിരൺ നാരായൺ ആഭ്യന്തര സെക്രട്ടറിക്ക് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

