Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവൻ വിദേശമദ്യ വേട്ട;...

വൻ വിദേശമദ്യ വേട്ട; സ്ത്രീ അറസ്റ്റിൽ

text_fields
bookmark_border
വൻ വിദേശമദ്യ വേട്ട; സ്ത്രീ അറസ്റ്റിൽ
cancel
camera_alt

ചി​ന്ന​ക്ക​ട പു​ള്ളി​ക്ക​ട കോ​ള​നി​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ മ​ദ്യം. ഇൻസെറ്റിൽ പിടിയിലായ മാലതി

കൊ​ല്ലം: എ​ക്​​സൈ​സ്​ സ്​​പെ​ഷ​ൽ സ്‌​ക്വാ​ഡ് ചി​ന്ന​ക്ക​ട പു​ള്ളി​ക്ക​ട കോ​ള​നി​യി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ 120 കു​പ്പി മ​ദ്യം പി​ടി​കൂ​ടി.

കൊ​ല്ലം അ​സി. എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്​​പെ​ഷ​ൽ സ്‌​ക്വാ​ഡ് പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ർ എം. ​മ​നോ​ജ്‌​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​മാ​ണ് പു​ള്ളി​ക്ക​ട പു​തു​വ​ൽ പു​ര​യി​ട​ത്തി​ൽ വി​നീ​ത ഭ​വ​ന​ത്തി​ൽ മാ​ല​തി​യു​ടെ (50) വീ​ട്ടി​ൽ നി​ന്നും 120 കു​പ്പി​ക​ളി​ലാ​യി 50 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി​യ​ത്.

500 രൂ​പ​ക്ക്​ ല​ഭി​ക്കു​ന്ന മ​ദ്യം 700 രൂ​പ മു​ത​ൽ 800 രൂ​പ വ​രെ വി​ല​ക്കാ​ണ് കൊ​ടു​ത്തി​രു​ന്ന​ത്. ഇ​വ​ർ​ക്ക് മ​ദ്യം വാ​ങ്ങി​ന​ൽ​കു​ന്ന​തി​ന് ഒ​രു വ​ൻ സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

വി​ദേ​ശ മ​ദ്യ​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് അ​ധി​ക​മാ​യി മ​ദ്യം ന​ൽ​ക്കു​ന്ന​തി​ൽ പ​ങ്കു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ർ ബി. ​സു​രേ​ഷ് അ​റി​യി​ച്ചു. മാ​ല​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്‌​തു. പ്രി​വി​ന്‍റി​വ് ഓ​ഫി​സ​ർ ആ​ർ. മ​നു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, നി​ഥി​ൻ, അ​ജി​ത്ത്, ജൂ​ലി​യ​ൻ ക്രൂ​സ്, ഗോ​പ​കു​മാ​ർ, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ ബീ​ന, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign liquor seized
News Summary - Woman arrested with foreign liquor
Next Story