Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകാട്ടാന ആക്രമണം; വനം...

കാട്ടാന ആക്രമണം; വനം റെയ്​ഞ്ച് ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
കാട്ടാന ആക്രമണം; വനം റെയ്​ഞ്ച് ഓഫിസ് ഉപരോധിച്ചു
cancel
camera_alt

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക്ക് പ​രി​ക്കേ​റ്റ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡാ​ലി​ക്ക​രി​ക്കം

നി​വാ​സി​ക​ള്‍ ഇ​ന്ധ​നം​നി​റ​ച്ച കു​പ്പി​ക​ളു​മാ​യി കു​ള​ത്തൂ​പ്പു​ഴ വ​നം റെ​യി​ഞ്ച് ഓ​ഫി​സ് ഉ​പ​രോ​ധി​ച്ച​പ്പോ​ള്‍

കു​ള​ത്തൂ​പ്പു​ഴ: കാ​ട്ടു​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ കു​ള​ത്തൂ​പ്പു​ഴ ഡാ​ലി​ക്ക​രി​ക്ക​ത്തി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ നാ​ട്ടു​കാ​ര്‍ കു​ള​ത്തൂ​പ്പു​ഴ വ​നം റെ​യി​ഞ്ചോ​ഫി​സി​ന് മു​ന്നി​ല്‍ ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ ഡാ​ലി​ക​രി​ക്കം വ​യ​ല​രി​ക​ത്ത് വീ​ട്ടി​ല്‍ പ്ര​കാ​ശ​നാ(48)​നാ​ണ് ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

വ​ന​ത്തി​നു​ള്ളി​ലെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി സ​ര്‍ക്കാ​ര്‍ ന​ട​പ്പാ​ക്കു​ന്ന സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി പ്ര​കാ​രം ഒ​ഴി​ഞ്ഞു​പോ​കു​ന്ന​തി​ന് ത​യാ​റാ​ണെ​ന്ന​റി​യി​ച്ച് സ​മ്മ​ത​പ​ത്രം ന​ല്‍കി വ​നം വ​കു​പ്പു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടെ​ങ്കി​ലും തു​ട​ര്‍ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ല​താ​മ​സം വ​രു​ത്തു​ന്നെ​ന്നാ​രോ​പി​ച്ച് ഡാ​ലി​ക്ക​രി​ക്കം നി​വാ​സി​ക​ള്‍ ഏ​റെ​നാ​ളാ​യി പ​രാ​തി​ക​ളു​മാ​യി രം​ഗ​ത്തു​ണ്ട്. ഇ​തി​നി​ടെ പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ൾ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തി​യ​ത്. ത​ങ്ങ​ളു​ടെ കു​ടി​ലു​ക​ളി​ലേ​ക്ക് തി​രി​കെ മ​ട​ങ്ങു​ന്നി​ല്ലെ​ന്നും വ​നം​വ​കു​പ്പ് ഓ​ഫി​സ് പ​ടി​ക്ക​ല്‍ തീ​കൊ​ളു​ത്തി മ​രി​ക്കു​മെ​ന്ന​റി​യി​ച്ച് സം​ഘ​ടി​ച്ചെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഏ​റെ നേ​രം റെ​യ്​​ഞ്ച് ഓ​ഫി​സ് പ​ടി​ക്ക​ല്‍ നി​ല​യു​റ​പ്പി​ച്ചു.

പ്ര​തി​ഷേ​ധം ക​ന​ത്ത​തി​നെ തു​ര്‍ന്ന് വ​കു​പ്പ് ഉ​ന്ന​ത​രു​മാ​യി കു​ള​ത്തൂ​പ്പു​ഴ റെ​യ്​​ഞ്ച് ഓ​ഫി​സ​ര്‍ അ​രു​ണ്‍കു​മാ​ര്‍ ച​ര്‍ച്ച ന​ട​ത്തി. പു​ന​ര​ധി​വാ​സ പ​ദ്ധ​തി ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തി ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​മെ​ന്ന​റി​യി​ക്കു​ക​യും ഒ​പ്പം ഡാ​ലി​ക്ക​രി​ക്കം ജ​ന​വാ​സ മേ​ഖ​ല​ക്ക് ചു​റ്റും സൗ​രോ​ര്‍ജ വേ​ലി സ്ഥാ​പി​ച്ച് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നും ഉ​റ​പ്പു​ന​ല്‍കി​യ​തോ​ടെ​യാ​ണ് സ​മ​ര​ക്കാ​ര്‍ പി​രി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild elephant attack; Forest range office blockaded
Next Story