ടൗണിലെ വ്യാപാരസ്ഥാപനത്തിൽ കാട്ടുപന്നി ആക്രമണം
text_fieldsഅഞ്ചലിലെ കമ്പ്യൂട്ടർ സർവിസിങ് സെൻററിൽ കയറിയ കാട്ടുപന്നിയുടെ സി.സി ടി.വി ദൃശ്യം
അഞ്ചൽ: തിരക്കേറിയ റോഡരികിലെ വ്യാപാരസ്ഥാപനത്തിൽ കാട്ടുപന്നിയുടെ ആക്രമണം. സ്ഥാപനത്തിന്റെ ചില്ല് വാതിലും ഇലക്ട്രോണിക് സാധനങ്ങളും തകർന്നു. കോളജ് ജങ്ഷന് സമീപത്തെ കമ്പ്യൂട്ടർ സർവിസിങ് സെൻററിലാണ് പന്നിയുടെ ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. റോഡിന്റെ വശത്തുകൂടി പാഞ്ഞുവന്ന കാട്ടുപന്നി സ്ഥാപനത്തിന്റെ ചില്ലുവാതിൽ തകർത്ത് അകത്തേക്ക് കയറുകയായിരുന്നു. അകത്തുണ്ടായിരുന്ന സ്ഥാപനമുടമയുൾപ്പെടെയുള്ളവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സ്ഥാപനത്തിനുള്ളിൽ കയറിയ കാട്ടുപന്നി സാധനങ്ങൾ കുത്തിമറിച്ചശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കവേ മറ്റൊരു ചില്ല് വാതിലും തകർത്താണ് പുറത്തേക്ക് പാഞ്ഞത്. വിവരമറിഞ്ഞ് അഞ്ചൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിൽ വലിയ സാമ്പത്തികനഷ്ടമാണ് ഉണ്ടായതെന്ന് കടയുടമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

