റോഡിൽ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ
text_fieldsറോഡിലെ വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാർ
കിളികൊല്ലൂർ : പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും ബൈപാസിലേക്ക് കയറുന്ന റോഡിലെ വെള്ളക്കെട്ടിൽ യാത്രക്കാർ ദുരിതത്തിൽ. ചെറിയ മഴപെയ്താൽ പോലും ഇവിടെ വെള്ളക്കെട്ടായി മാറും. ബൈപ്പാസിൽ നിന്നും മങ്ങാട് മുന്നാംകുറ്റി ഭാഗത്തേക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി പോകുന്ന പ്രധാന റോഡിലാണ് വെള്ളക്കെട്ട്. വെള്ളം രണ്ടു ഭാഗത്തേക്കും ഒഴുകിപ്പോകാൻ കഴിയാത്തസ്ഥിതിയാണ്.
ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും ആണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്. പ്രദേശത്തെ കുഴിയുടെ ആഴം അറിയാത്തതിനാൽ പലപ്പോഴും ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടാറുണ്ട്. എത്രയും പെട്ടെന്ന് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

